അമ്പാടിയുടെ ഫാമിൽ 
ഇനി മാണിക്യന്റെ കുളമ്പടിയും

കൽക്കിയും മാണിക്യനും


വെഞ്ഞാറമൂട് പാട്ടറയില്‍ അമ്പാടിയുടെ ബയോഗ്രഫി കുതിര ഫാമിൽ ഇനി മാണിക്യന്റെ കുളമ്പടി ഉയരും. ഫാമിലെ കൽക്കി എന്ന കുതിരയാണ്‌ ആൺകുഞ്ഞിന് ജന്മം  നൽകിയത്‌. മാണിക്കനെ കാണാൻ ഇപ്പോൾ ഫാമിൽ പ്രദേശവാസികളുടെ തിരക്കാണ്‌. കുട്ടികളും മുതിർന്നവരും കുതിരയെ കാണാനും ഒപ്പംനിന്ന്‌ ഫോട്ടോ എടുക്കാനുമെത്തുന്നു. ഫാമില്‍ കൽക്കിയെ കൂടാതെ ബാഷ, റോസി, സ്റ്റാലി എന്നീ കുതിരകളുമുണ്ട്. ഒരു വർഷംമുമ്പാണ് ഫാം ആരംഭിച്ചത്. ഫാമിൽ പോത്ത്, മീൻ കൃഷിയുമുണ്ട്‌. Read on deshabhimani.com

Related News