എഇഒയുടെ അധ്യാപക ദ്രോഹ നടപടിക്കെതിരെ കെഎസ്ടിഎ
തിരുവനന്തപുരം നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് കെഎസ്ടിഎ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എൽഡിഎഫ് സർക്കാരിനെ അപമാനിക്കുകയും പ്രഥമാധ്യാപക യോഗങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന നോർത്ത് എഇഒ വി എസ് സജിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്. വിദ്യാലയങ്ങളിൽ പോയി അധ്യാപകരെ അപമാനിക്കുക, മേളകളെ തർക്ക വിഷയമാക്കി മാറ്റുകയും തീയതികൾ അനന്തമായി നീട്ടിക്കൊണ്ടുപോകുകയും ചെയ്യുക, എസ്എസ്‌കെയെ ഒഴിവാക്കി സമാന്തര സംവിധാനങ്ങൾ ഉണ്ടാക്കുക തുടങ്ങിയ എഇഒയുടെ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സിജോവ് സത്യൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ ജോയിന്റ് സെക്രട്ടറി എസ് എൽ അനൂപ് അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി സുജു മേരി, ജില്ലാ പ്രസിഡന്റ് ആർ വിദ്യാവിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ ഇസ്മയിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി ആർ ഹാന്റ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ എസ് ശ്രീജ, എ എം റിയാസ്, എ എസ് ബെൻ റജി, അക്ബർ ഷാ, എ എം ജാഹിർ ഹുസൈൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ഒ പ്രേംകുമാർ, ഡി ആന്റണി വി വിനയൻ, ഡി ദേവ്പാൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com