വെജിറ്റബിൾ കിയോസ്‌ക്‌ പ്രവർത്തനം ആരംഭിച്ചു

വാമനപുരം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ വെജിറ്റബിൾ കിയോസ്‌ക്‌ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നിർമാണം പൂർത്തിയായ പതിനൊന്നാമത്തെ വെജിറ്റബിൾ കിയോസ്‌ക്‌ കല്ലറ പഴയചന്ത ജങ്‌ഷനിൽ പ്രവർത്തനമാരംഭിച്ചു. വാമനപുരം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച കിയോസ്‌ക്‌ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി ഒ ശ്രീവിദ്യ അധ്യക്ഷയായി.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് കെ ലെനിൻ, പഞ്ചായത്ത് അംഗങ്ങളായ കാഞ്ഞിരംപാറ മോഹനൻ, ശ്രീജ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രമ്യ, കല്ലറ കുടുംബശ്രീ ചെയർപേഴ്സൺ  ദീപ ഭാസ്കർ, ജില്ലാ മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ അനീഷ കുറുപ്പ്, ബ്ലോക്ക് കോഓഡിനേറ്റർമാരായ സുജിത്ര, ഷിമി, ആര്യ, ഇന്ദു, ഹസീന, ബ്ലോക്കിലെ വിവിധ മേഖലയിലെ റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വെജിറ്റബിൾ കിയോസ്‌കിന്റെ ആദ്യ വിൽപ്പന സിഡിഎസ് ചെയർപേഴ്സണിൽനിന്നും എംഎൽഎ ഏറ്റുവാങ്ങി. Read on deshabhimani.com

Related News