റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി

റവന്യു വകുപ്പ് നടപ്പാക്കുന്ന പുതിയ 12 ഇ–സേവനങ്ങളുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കുന്നു. 
ആന്റണി രാജു എംഎൽഎ സമീപം


തിരുവനന്തപുരം റവന്യുവകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗവും സുതാര്യതയും ഉറപ്പാക്കാൻ  സമ്പൂർണ ഡിജിറ്റലൈസേഷൻ  നടപ്പാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. റവന്യുവകുപ്പിന്റെ പുതിയ 12 ഇ-–- സേവനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യുവകുപ്പും സ്മാർട്ടാവുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയ സർക്കാരാണിത്. മൂന്നു വർഷത്തിനുള്ളിൽ 1,80,877 പട്ടയമാണ് വിതരണം ചെയ്തത്.  ക്യുആർ കോഡ് രേഖപ്പെടുത്തിയ ഇ–-- പട്ടയങ്ങളാണ് നിലവിൽ നൽകുന്നത്. 2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേ 4,85,000 ഹെക്ടറിൽ പൂർത്തിയാക്കി. വില്ലേജ് ഓഫീസുകൾമുതൽ ഡയറക്ടറേറ്റുവരെയുള്ള മുഴുവൻ സ്ഥാപനവും സേവനങ്ങളും ഡിജിറ്റലാക്കുമെന്നും മന്ത്രി പറഞ്ഞു.ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.  റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമീഷണർ ഡോ. എ കൗശിഗൻ, ലാൻഡ് റവന്യു ജോയിന്റ് കമീഷണർ എ ഗീത, തിരുവനന്തപുരം കലക്ടർ അനുകുമാരി, വാർഡ് കൗൺസിലർ പാളയം രാജൻ എന്നിവർ പങ്കെടുത്തു.  ●12 ഇ–-- സേവനങ്ങൾക്കുകൂടി തുടക്കം റവന്യുവകുപ്പിന്റെ പുതിയ 12 ഇ–-- സേവനങ്ങൾക്ക് വ്യാഴാഴ്ച തുടക്കമായി. 10 വിദേശ രാജ്യത്ത്‌ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങൾ, ഇലക്ട്രോണിക് മോർട്ട്‌ഗേജ് റെക്കോഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയാനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെബിടി അപ്പീൽ -ഓൺലൈൻ സംവിധാനം, റവന്യു റിക്കവറി ഡിജിറ്റൽ പെയ്‌മെന്റ്, ബിസിനസ് യൂസർ -പാൻ  ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം, റവന്യു ഇ–-- സർവീസ് മൊബൈൽ ആപ്‌, ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റമായ  www. lams. revenue. kerala.gov.in, വില്ലേജ് ഡാഷ്ബോർഡ് VOMIS, ഗ്രീവെൻസ് ആൻഡ് ഇന്നൊവേഷൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, റവന്യു ഇ–- -കോടതി എന്നിവയാണ് പുതുതായി നടപ്പാക്കുന്ന ഇ–- -സേവനങ്ങൾ.  ഭൂമിയിൻമേൽ ബാങ്കുകളിൽനിന്നുള്ള വായ്പയുടെ വിശദാംശങ്ങൾ ഇലക്ട്രോണിക് മോർട്ട്ഗേജ് റെക്കോഡർ വഴി അറിയാം. ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കുക എന്നതാണ് ലാൻഡ് അക്വിസിഷൻ മാനേജ്മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം.   ഡിജിറ്റൽ റവന്യു കാർഡ് ഉടൻ റവന്യുവകുപ്പുമായി ബന്ധപ്പെട്ട് നിരന്തരം ആവശ്യമുള്ള  മുഴുവൻ രേഖയും ഒറ്റ ചിപ്പിൽ ഉൾക്കൊള്ളിക്കുന്ന ഡിജിറ്റൽ റവന്യു കാർഡ് ഉടൻ സംസ്ഥാനത്ത് അവതരിപ്പിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യുവകുപ്പ് നടപ്പാക്കുന്ന പുതിയ 12 ഇ–--സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. Read on deshabhimani.com

Related News