കോര്‍പറേഷന്‍ നല്‍കിയത്‌ 
17,888 കിലോലിറ്റർ വെള്ളം



  തിരുവനന്തപുരം ന​ഗരത്തിൽ കുടിവെള്ള പ്രശ്നം നേരിട്ട ദിവസങ്ങളിൽ കോർപറേഷൻ സൗജന്യമായി വിതരണം ചെയ്തത് 17888 കിലോ ലിറ്റർ വെള്ളം. അഞ്ച് ദിവസങ്ങളിലായിട്ട് 1823 ട്രിപ്പുകളിലാണ് വിതരണം ചെയ്‌തത്. റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടത്തിയതിനെത്തുടർന്ന്‌ ന​ഗരത്തിലുണ്ടായ ജലക്ഷാമം പരിഹരിക്കാൻ വാടകയ്ക്ക് ടാങ്കർ ലോറികളെടുത്താണ് കുടിവെള്ളം എത്തിച്ചത്. 136ൽഅധികം വാഹനങ്ങൾ ഇതിനായി ഉപയോഗിച്ചു. ഓൺലൈനായും ഓഫ്-ലൈനായും ബുക്ക് ചെയ്തവർക്കും വാർഡ് കൗൺസിലർമാരുടെ ആവശ്യത്തിനനുസരിച്ചുമായിരുന്നു വിതരണം. ഇതിനായി 24 മണിക്കൂറുംപ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു. നിലവിൽ നഗരത്തിൽ ടാങ്കറിലൂടെയുള്ള ജലവിതരണം പൂർണമായും കോർപറേഷൻ ബൈലോ മാനദണ്ഡപ്രകാരം ഓൺലൈനായിട്ടാണ് നടത്തുന്നത്. തിരുവനന്തപുരം -നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിനായുള്ള അറ്റകുറ്റപ്പണി നടന്നുവരവെയാണ് പ്രതിസന്ധിയുണ്ടായത്. ജലദൗർലഭ്യം ഉണ്ടായ പ്രദേശങ്ങളിൽ പൂർണതോതിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതുവരെ കോർപറേഷന്റെ ജലവിതരണം ഉണ്ടാകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.   Read on deshabhimani.com

Related News