ട്രിവാന്‍ഡ്രം മാരത്തണ്‍: ​
ഗതാ​ഗത നിയന്ത്രണം ഏര്‍പ്പെടുത്തി



തിരുവനന്തപുരം ട്രിവാൻഡ്രം മാരത്തണുമായി ബന്ധപ്പെട്ട്‌ ഞായർ പുലർച്ചെ മൂന്ന് മുതൽ രാവിലെ 10 വരെ കഴക്കൂട്ടം–- -കോവളം ബെെപാസ് റോഡിലും കുഴിവിള -–-ആക്കുളം -ഉള്ളൂർ റോഡിലും ഉള്ളൂർ–- -ശ്രീകാര്യം –--ചാവടിമുക്ക് -–-പാങ്ങപ്പാറ- –-കാര്യവട്ടം–- -കഴക്കൂട്ടം റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കഴക്കൂട്ടം–- -കോവളം ബെെപാസ് റോഡിൽ ഇൻഫോസിസ് ജങ്ഷൻ മുതൽ കുഴിവിള ജങ്ഷൻ വരെ ഇടതുവശത്തെ പ്രധാനറോഡിലാണ്‌ മാരത്തൺ. അതിനാൽ ഇതുവഴി ഗതാഗതം അനുവദിക്കില്ല. ഇൻഫോസിസ് ജങ്ഷൻ മുതൽ കുഴിവിള ജങ്ഷൻ വരെയുള്ള വലതുവശത്തെ റോഡിന്റെ മധ്യഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ഇരുവശത്തേക്കും ഗതാഗതം അനുവദിക്കും. കഴക്കൂട്ടം ഭാഗത്തുനിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇൻഫോസിസ് ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് സമാന്തരമായ കുഴിവിള–-- കഴക്കൂട്ടം റോഡിൽക്കൂടി പോകണം. കഴക്കൂട്ടം ബെെപാസ് ജങ്ഷൻമുതൽ ഇൻഫോസിസ്‌വരെയുള്ള ബെെപാസ് റോഡിന്റെ ഇടതുവശത്തെ  സർവീസ് റോഡിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ട്‌. പ്രധാന റോഡിൽക്കൂടി വാഹനങ്ങൾ പോകണം. പ്രധാന  റോഡിൽ  യാതൊരുവിധ വാഹന പാർക്കിങ്ങും പാടില്ല. ഫോൺ : 9497930055, 04712558731. Read on deshabhimani.com

Related News