കാട്ടാക്കടയിൽ പഴക്കടയിൽ 
തീപിടിത്തം



കാട്ടാക്കട കാട്ടാക്കടയിൽ പഴക്കടയിൽ തീപിടിത്തം. കാട്ടാക്കട സഫർ ലോഡ്-ജിന് സമീപം താമസക്കാരനായ ഷാജിയുടെ പൂച്ചെടി വിളയിൽ പ്രവർത്തിക്കുന്ന എകെഎസ് ഫ്രൂട്‌സിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ്‌ പ്രാഥമിക നിഗമനം. വെള്ളി രാത്രി 8.40 ഓടെയായിരുന്നു അപകടം. സ്ഥാപനത്തിന്റെ പിന്നിൽനിന്ന്‌ പുക ഉയർന്ന്‌ തീ ആളി പടരുകയായിരുന്നു. അപകടസമയത്ത്‌ ഉടമ ഷാജിയും അഞ്ച്‌ വാഹനങ്ങളും ഇതിനുള്ളിൽ ഉണ്ടായിരുന്നു. വാഹനങ്ങൾ എല്ലാം നാട്ടുകാരുടെ സഹായത്തോടെ ഷാജി പുറത്തിറക്കി. സ്ഥാപനത്തിനോട്‌ ചേർന്ന്  ഇരുവശങ്ങളിലും നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു. സമയോചിതമായ ഇടപെടൽമൂലം വൻ അപകടം ഒഴിവായി. കാട്ടാക്കട അഗ്നിരക്ഷാസേന യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. Read on deshabhimani.com

Related News