റോബോട്ടിക്സില്‍ തിളങ്ങി 
തലസ്ഥാനത്തെ വിദ്യാര്‍ഥി സംഘം

സിംഗപ്പൂരിൽ നടന്ന ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് ചലഞ്ചിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾ 
സ്റ്റം റോബോട്ടിക്‌സ് ഇന്റർനാഷണൽ സ്ഥാപകൻ എ എച്ച് രാജശേഖരനൊപ്പം മത്സരവേദിയിൽ


തിരുവനന്തപുരം സിംഗപ്പുരിൽ നടന്ന ഇന്റർനാഷണൽ റോബോട്ടിക്‌സ് ചലഞ്ചിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് നഗരത്തിലെ 10 വിദ്യാർഥികൾ. സിംഗപ്പുർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) ഡബ്ല്യുഇഎഫ്എ റോബോട്ടിക്‌സ് സിംഗപ്പുരുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാർഥികളുടെ നേട്ടം.  സ്റ്റം റോബോട്ടിക്‌സ് ഇന്റർനാഷണൽ സ്ഥാപകൻ എ എച്ച് രാജശേഖരന്റെ നേതൃത്വത്തിൽ അലക്സാണ്ടർ ജെറി മാത്യു, നീരജ് ആർ നായർ, ഭരത് കുമാർ അരവിന്ദ്, ജെ ബി നിവേദിത്, മുഹമ്മദ് യഹ്യ അനസ്, ആദിത് നായർ, വി പി ഇന്ദ്രതീർഥ്, സിദ്ധാന്ത് എസ് നായർ, ആൽവിൻ അജീഷ്, മാനവ് നായർ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. "റോബോ മാസ്റ്റേഴ്‌സ്’, "റോബോ മൈൻഡ്‌സ്’ എന്നീ രണ്ടു ടീമായാണ്‌ മത്സരിച്ചത്. ഓട്ടോണമസ് ചലഞ്ച്, പൈലറ്റ് ചലഞ്ച് എന്നിങ്ങനെ രണ്ടു വിഭാഗത്തിലായിരുന്നു മത്സരം. മുപ്പത്തഞ്ചി-ലധികം ടീമുകൾ മത്സരിച്ച ഈ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നാലാം സ്ഥാനവും വിദ്യാർഥികൾ നേടി.  Read on deshabhimani.com

Related News