സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയെ 
ബിജെപി പ്രവർത്തകൻ മർദിച്ചു

ബിനുകുമാർ ആശുപത്രിയിൽ


വെള്ളറട സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച്‌ ബോർഡ്‌ വയ്‌ക്കുന്നതിനിടെ ബ്രാഞ്ച്‌ സെക്രട്ടറിയെ ബിജെപി പ്രവർത്തകൻ മർദിക്കുകയും ഓട്ടോ ഇടിച്ചുകൊല്ലാനും ശ്രമം.  കുന്നത്തുകാൽ ചാവടി ബ്രാഞ്ച്‌ സെക്രട്ടറി ബിനുകുമാറിനെയാണ്‌ മർദിച്ചത്‌. ചാവടി ജങ്‌ഷനിൽ ബോർഡ്‌ വയ്‌ക്കുന്നതിനിടെ ബിജെപി ശിവസേന പ്രവർത്തകനായ ഓട്ടോ ഡ്രൈവറാണ് മർദിക്കുകയും ഓട്ടോ ഇടിപ്പിച്ച്‌ കൊല്ലാനും ശ്രമിച്ചത്‌. ബിനുകുമാർ ഓടി മാറിയതിനാൽ ഓട്ടോയുടെ പിൻഭാഗംതട്ടി കാലിൽ സാരമായി പരിക്കേറ്റു.  വെള്ളി ഉച്ചയോടെയായിരുന്നു സംഭവം. വെള്ളറട പൊലീസിൽ പരാതി നൽകി. പരാതി നൽകിയിട്ടും പൊലീസ്‌ കേസെടുത്തില്ലെന്ന്‌ ആക്ഷേപമുണ്ട്‌. Read on deshabhimani.com

Related News