മുഴുവൻ സ്കൂളുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം വേണം
പേരൂർക്കട സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കണമെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഭാഗ്യമുരളി അധ്യക്ഷയായി. ജെ എ മിഥുൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി എസ് സന്ദീപ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി എൻ ആദിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാഗ്യമുരളി, ആർ എസ് അനഘ, ശ്രീ കാശിനാഥ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജെ എ മിഥുൻ കൺവീനറായി മിനിറ്റ്‌സ് കമ്മിറ്റിയും എം എ ആർഷ കൺവീനറായി പ്രമേയം കമ്മിറ്റിയും ബി എസ് ദേവിക കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിച്ചു. വി ജോയി എംഎൽഎ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എസ് പുഷ്പലത, ബാലസംഘം സംസ്ഥാന കോ–-- ഓർഡിനേറ്റർ അഡ്വ. എം രൺധീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവിഷാ പ്രമോദ്, പി കൃഷ്ണൻ, കെ ജയപാൽ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ സി ലെനിൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡി എസ് സന്ദീപ് (പ്രസിഡന്റ്), ജെ എ മിഥുൻ, ശ്രുതി എസ് അശോകൻ (വൈസ് പ്രസിഡന്റ്), ബി എസ് ദേവിക (സെക്രട്ടറി), അമൽ ഗിരീഷ്, ആർ ജെ ആമിന (ജോയിന്റ് സെക്രട്ടറി), ടി ഗോപകുമാർ (കൺവീനർ), ആർ എസ് കിരൺദേവ്, ശ്രീലത കുമാരി (ജോയിന്റ് കൺവീനർ), ഡി ഉണ്ണിക്കുട്ടൻ (അക്കാദമി കമ്മിറ്റി കൺവീനർ), ഡി എസ് നികുഞ്ജൻ (നവമാധ്യമ കമ്മിറ്റി കൺവീനർ). Read on deshabhimani.com