അണ്ടർവാട്ടർ മറൈൻ അക്വേറിയം മെഗാ പ്രദർശനത്തിന് തുടക്കം
തിരുവനന്തപുരം ക്രിസ്മസ് അവധിക്കാലം ആസ്വദിക്കാൻ ദൃശ്യവിരുന്നുമായി മറൈൻ വേൾഡ് ഒരുക്കുന്ന അണ്ടർവാട്ടർ മറൈൻ അക്വേറിയം മെഗാ പ്രദർശന വിപണനമേള തുടങ്ങി. കഴക്കൂട്ടം ടെക്‌നോപാർക്കിന് എതിർവശം രാജധാനി മൈതാനിയിൽ ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. കടൽമീനുകളെ കടലിനടിയിലൂടെ സഞ്ചരിക്കുന്ന പ്രതീതിയിൽ കാണാമെന്നതാണ് മറൈൻ അക്വേറിയത്തിന്റെ സവിശേഷത. പത്തടി ഉയരത്തിൽ കൂറ്റൻ ടാങ്കുകളുടെ സഹായത്താലാണ് മറൈൻ വേൾഡ് കഴക്കൂട്ടത്ത് കടൽക്കാഴ്ചകൾ സൃഷ്ടിച്ചിരിക്കുന്നത്. റോബോട്ടിക് നായ്ക്കുട്ടികൾ, കടലാമ, പുൽച്ചാടി, ചിത്രശലഭം, ആന, ദിനോസർ എന്നിവയുടെ റോബോ കാഴ്ചകളും ഇവിടെയുണ്ട്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 രൂപ മുതൽ ഗൃഹോപകരണങ്ങളുടെ വിൽപ്പനയും നടക്കും. ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. പ്രവൃത്തി ദിനങ്ങളിൽ പകൽ രണ്ടുമുതൽ രാത്രി ഒമ്പതുവരെയും അവധി ദിവസങ്ങളിൽ പകൽ 11 മുതൽ രാത്രി ഒമ്പതുവരെയുമാണ് പ്രദർശനം. പാർക്കിങ് സൗകര്യവുമുണ്ട്. Read on deshabhimani.com