ചെമ്മരുതിയില്‍ കേരഗ്രാമം പദ്ധതി തുടങ്ങും: മന്ത്രി വി എസ് സുനില്‍കുമാര്‍
വര്‍ക്കല ചെമ്മരുതി പഞ്ചായത്തില്‍ കേര കൃഷി സംരക്ഷിക്കാൻ ഒരു കോടി രൂപയുടെ കേര ഗ്രാമം പദ്ധതിയും നെല്‍ കര്‍ഷകര്‍ക്ക് കൊയ്‌ത്ത്‌യന്ത്രവും നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. വര്‍ക്കല ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെയും ചെമ്മരുതി പഞ്ചായത്തില്‍ ഒരുമാസം നീളുന്ന വികസനോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് വാദ്യോപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. വി ജോയി എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് കേരളോത്സവത്തില്‍ വിജയിച്ചവര്‍ക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി രഞ്ജിത്തും കുടുംബശ്രീ അരങ്ങ് സംസ്ഥാനതല വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം എസ് ഷാജഹാനും പുരസ്കാരങ്ങള്‍ നല്‍കി. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ യൂസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ എച്ച് സലിം, അമ്പിളി പ്രകാശ്, അസിം ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, സബീനാ ശശാങ്കന്‍, ജയസിംഹന്‍, മുഹമ്മദ് ഇക്ബാല്‍, അരുണ എസ് ലാല്‍, മിനികുമാരി, കെ ശശീന്ദ്ര, വി എസ് വനിത, കെ ജി ബെന്നി, എസ് സുഷമ, മെര്‍ളി, ജനാര്‍ദനകുറുപ്പ്, കുട്ടപ്പന്‍ തമ്പി, പ്രീതി, എസ് താജുന്നിസ, ബീന ബോണിഫേസ് തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com