കുറ്റാന്വേഷണത്തിന് ഇനി സാറയില്ല

സാറയ്ക്ക് റൂറൽ എസ് പി കിരൺ നാരായൺ അന്തിമോപചാരം അർപ്പിക്കുന്നു


വെഞ്ഞാറമൂട്   കുറ്റാന്വേഷണത്തിന് പൊലീസിനൊപ്പം ഇനി സാറയില്ല. വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309–--ാംനമ്പർ ട്രാക്കർ സാറ എന്ന പൊലീസ് നായ വിടപറഞ്ഞു. ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയ്ക്ക് എട്ടുവയസ്സായിരുന്നു. ബിഎസ്എഫിൽ പരിശീലനം പൂർത്തിയാക്കിയ സാറ ഏഴുവർഷംമുമ്പാണ് കേരള പൊലീസിന്റെ ഭാഗമാകുന്നത്. മൂന്ന് ഗുഡ് എൻട്രി സർവീസ് ലഭിച്ചിട്ടുണ്ട്.    പോത്തൻകോട് അയിരൂപ്പാറ രാധാകൃഷ്ണൻ വധക്കേസിലെ പ്രതി അനിൽകുമാറിനെ കണ്ടെത്താൻ സഹായിച്ചതോടെ സാറ പൊലീസ് സേനയിലെ താരമായി. തുടർന്ന് ആറ്റിങ്ങൽ കൊലക്കേസ്, വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിൽ അസ്ഥികൂടം കണ്ടെത്തിയ കേസ്, ആറ്റിങ്ങലിലെ ഒരു ആക്രമണത്തിൽ ആയുധം തിരിച്ചറിഞ്ഞത് തുടങ്ങിയ കണ്ടെത്തലുകള്‍ സാറ നടത്തി.     പരിശോധനയിൽ വൃക്കകൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് ചത്തത്. റാങ്ക് ഉണ്ടായിരുന്ന കാലത്ത് ഡിവൈഎസ്പി റാങ്ക് ആയിരുന്നു. ധനേഷ്, മനോജ് എന്നിവര്‍ക്കാണ് സാറയുടെ ചുമതലയുണ്ടായിരുന്നത്. ബുധന്‍ പകല്‍ 1.30ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.   Read on deshabhimani.com

Related News