നാളെ വമ്പന്മാർ കൊമ്പുകോർക്കും
തിരുവനന്തപുരം സൂപ്പർ ലീഗ് കേരളയുടെ തലസ്ഥാനത്തിന്റെ സ്വന്തം ടീമായ തിരുവനന്തപുരം കൊമ്പൻസിന്റെ കന്നിമത്സരത്തിനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഒരുങ്ങി. തിങ്കൾ രാത്രി 7.30നാണ് തലസ്ഥാനത്തെ ഹോം ഗ്രൗണ്ടിൽ കൊമ്പൻസും തൃശൂർ മാജിക് സിറ്റി എഫ്സിയും ഏറ്റുമുട്ടുക. കൊമ്പൻസ് എ ഫ്സിയുടെ ലോഞ്ചിങ് ശനിയാഴ്ച നടന്നു. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയായി. ആൽമരം ബാൻഡിന്റെ സംഗീതപരിപാടിയും നടന്നു. സൂപ്പർ ലീഗിനായി അറ്റകുറ്റപ്പണി കഴിഞ്ഞ് പുതുമോടിയിലാണ് സ്റ്റേഡിയം. 1956ൽ സ്ഥാപിക്കുകയും 2015ലെ കേരള ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആധുനികവൽക്കരിക്കുകയും ചെയ്ത ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം അതിനുശേഷം ഇപ്പോഴാണ് പുതുക്കിയത്. ഏറ്റവും മുന്തിയ എൽഇഡി ഫ്‌ളഡ്‌ലൈറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ലീഗിന് വേണ്ടി ഡ്രസിങ് റൂമുകൾ നവീകരിച്ചു. താൽക്കാലിക ക്ലബ് ഹൗസുകൾ, വിവിഐപി, വിഐപി ലോഞ്ചുകൾ, മാധ്യമങ്ങൾക്കുവേണ്ടിയുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഏർപ്പെടുത്തി. http://www.k ombansfc.c om, in sider.in എന്നീ സൈ റ്റിൽനിന്ന് ടിക്കറ്റുകൾ വാങ്ങാം. 99 രൂപ, 149, 850 എന്നിങ്ങനെയാണ് നിരക്ക്. 10,000 പേർക്ക് ഗ്യാലറിയിലിരുന്ന് മത്സരം കാണാം. സെനറ്റ് ഹാൾ പരിസരത്തും സാഫല്യത്തിനും പാളയം മാർക്കറ്റിനും പിന്നിലെ ബഹു നില പാർക്കിങ് കേന്ദ്രത്തിലും വാഹനങ്ങൾ നിർത്തി യിടാം. സ്റ്റേഡിയത്തിൽ 60 കിടക്കയുള്ള എസി ഡോർമിറ്ററി ഒരു ദിവസത്തേക്ക് 250 രൂപയ്ക്ക് ലഭിക്കും. സ്റ്റേഡിയത്തിന്റെ ഇരുവശത്തുമായി രണ്ട് റസ്റ്റോറന്റുകളുണ്ട്. സാധ്യത ടീമുകൾ തൃശൂർ മാജിക് എഫ് സി: ജെയിമി ജോയ് (ജികെ), മാസ്‌ലോ ടോസ്കനോ (ബ്രസീ ൽ), അർജുൻ മാക്കോത് മോഹനൻ, എം മുഹമ്മദ് സഫ്നാദ്, സ ഞ്ജീവൻ ഘോഷ് (ജികെ), അനുരാഗ് പി സി, സുജിത് വലിയപറമ്പിൽ രാജൻ, ഇമ്മാനുവൽ ഹോക്ക്, മെയിൽസൺ (ബ്രസീൽ), ഹെ ന്ററി ആന്റണി, അഭിജിത് സർക്കാർ. തിരുവനന്തപുരം കൊമ്പൻസ് എഫ്സി: മൈക്കൽ അമേരിക്കോ, പവൻ കുമാർ (ജികെ), റെനൻ ജനുവരിയോ, അഖിൽ ജെ ചന്ദ്രൻ, അബ്ദുൽ ബാധിഷ്, എസ് സീസൻ, പാട്രിക് മോത്ത (ക്യാപ്റ്റൻ), ഓട്ടേമർ ബിസ്‌പോ, വിഷ്ണു ടി എം, മുഹമ്മദ് ആഷർ,ഷിനു ആർ, അക്മൽ ഷാൻ, മാർക്കോസ് വൈൽഡർ, ഡാവി കുൻ, ഷിഹാദ് നെല്ലിപറമ്പൻ, പോൾ രാംഫാൻസൗവ, ആന്റണി രാജു, മനോജ് എം,ലാൽ മംഗയി സംഗ, പി വൈഷ്ണവ്. Read on deshabhimani.com