ബസ് കാറിൽ ഇടിച്ചശേഷം വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി

അപകടത്തിൽപ്പെട്ട ബസ്


ചിറയിൻകീഴ് സ്വകാര്യ ബസ് വീട്ടിലേക്ക്‌ ഇടിച്ചു കയറി 9 പേർക്ക് പരിക്ക്. പാലകുന്നിൽ ശനി പകൽ 2.55നായിരുന്നു അപകടം. ആറ്റിങ്ങൽനിന്ന് കോരാണി വഴി ചിറയിൻകീഴിലേക്ക്‌ വന്ന ബസ് കാറുമായി കൂട്ടിയിടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലിടിച്ചാണ്‌ നിന്നത്‌. ബസ് യാത്രക്കാരായ കിഴുവിലം കുറക്കട സ്വദേശി അൻസുറ ബീവി(41), പറയത്തുകോണം സ്വദേശി കൃഷ്‌ണ (18), മുടപുരം സ്വദേശികളായ സുജിത (55), ദേവിക(24), മൂന്ന് വയസ്സുകാരായ സായ് സൂരജ്, യുവ സൂരജ്, കൊച്ചാലുംമൂട് സ്വദേശി അരുണിമ (16), അഴൂർ മുട്ടപ്പലം സ്വദേശി ഗംഗ (17), തെറ്റിച്ചിറ സ്വദേശി മിനി (43) എന്നിവർക്കാണ് പരിക്കേറ്റത്.  ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ അൻസുറ ബീവി, കൃഷ്‌ണ എന്നിവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.  പാലകുന്നിൽ ആർക് ടെക്ട്‌ സ്ഥാപനം നടത്തുന്ന സജിയുടെതാണ് കാറ്. ഓഫീസിൽനിന്ന് കാറുമായി ഇറങ്ങവെ വേഗത്തിലെത്തിയ ബസ് കാറിലിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാർ മുന്നിലുണ്ടായിരുന്ന മിനിലോറിയിലും ഇടിച്ചു. കാറിൽ സജി മാത്രമാണുണ്ടായിരുന്നത്. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. Read on deshabhimani.com

Related News