അവഗണിക്കരുത് ബോധക്ഷയത്തെ; 
ഹൃദയത്തിന്റെ തകരാറാകാം

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ഡയറക്ടര്‍ 
ഡോ. സഞ്ജയ് ബിഹാരി ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ബോധക്ഷയവും തലകറക്കവും പലപ്പോഴും ഹൃദയത്തിന്റെ തകരാര്‍ കൊണ്ടാണെന്നും എന്നാല്‍, അത് തലച്ചോറിന്റെ പ്രശ്നമാണെന്നുള്ള തെറ്റിദ്ധാരണ സമൂഹത്തില്‍ വ്യാപകമാണെന്നും ലോക ഹൃദയതാള വാരത്തോടനുബന്ധിച്ച് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസില്‍  നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ വിദഗ്ധര്‍ വ്യക്തമാക്കി. പരിപാടി ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി ഉദ്ഘാടനം ചെയ്തു.    ബോധക്ഷയം ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. പള്‍സിന്റെ  താളക്രമത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും തലകറക്കത്തിനു കാരണമാകും.    സാധാരണ ബോധക്ഷയത്തില്‍ അല്പസമയത്തിനകം ബോധം തിരികെ കിട്ടും. കുഴഞ്ഞുവീഴുന്നതില്‍ 10 ശതമാനവും ആകസ്മിക മരണങ്ങളാണ്. കാര്‍ഡിയാക് അറസ്റ്റിനുശേഷമുള്ള ഓരോ നിമിഷവും പ്രധാനമാണ്. മുമ്പ് ഹൃദയാഘാതം വന്നവര്‍, ചാനലോപ്പതി, ഹൈപ്പര്‍ട്രോഫിക്  കാര്‍ഡിയോ മയോപ്പതി എന്നീ രോ​ഗമുള്ളവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഇടയ്ക്കിടയ്ക്ക് ബോധക്ഷയം വരുന്നവര്‍   ഹൃദ്രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാര്‍ഡിയോളജി വിഭാഗം പ്രൊഫ. ഡോ. നാരായണന്‍ നമ്പൂതിരി പറഞ്ഞു.    മെഡിക്കല്‍ സൂപ്രണ്ട് ഡോ. രൂപാ ശ്രീധര്‍, ഡോ. കെ എം കൃഷ്ണമൂര്‍ത്തി, ഡോ. വിവേക് വി പിള്ള, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ് ഹരികൃഷ്ണന്‍, നേഴ്സിങ്  ഓഫീസര്‍മാരായ എസ് പി ശ്രീദേവി, ആര്‍ വിജയകൃഷ്ണന്‍, ഡോ. എസ് പി അഭിലാഷ്, ഡോ. എം എസ് ജ്യോതി വിജയ്, ഡോ. പ്രസാന്തകുമാര്‍ ദാസ്, ഡോ. സുധാ നവീന്‍ കുമാര്‍, നേഴ്സിങ് ഓഫീസര്‍മാരായ ടി ആര്‍ വിശാലാക്ഷി, യു തനൂജ, എസ് വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.   Read on deshabhimani.com

Related News