വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് വര്‍ണാഭമായ തുടക്കം
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച ആഘോഷമായ പ്രാർഥനയ്ക്കുശേഷം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റവ. ഡോ. ക്രിസ്തുദാസ് രാജപ്പൻ ക്രിസ്തുരാജ പതാക ആശീർവദിച്ചു. തുടർന്ന് ഇടവക വികാരി ഡോ. വൈ എം എഡിസൻ കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു. ആന്റണി രാജു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, ക്ഷേമകാര്യ സ്ഥിരംസമിതിയംഗം ക്ലൈനസ് റൊസാരിയോ, എസ് പി ദീപക് തുടങ്ങിയവർ പങ്കെടുത്തു. പ്രധാന തിരുനാൾ ദിവസമായ 23ന് വൈകിട്ട് ആറിന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. 24ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമികനാകുന്ന ദിവ്യബലിയോടെ തിരുനാൾ സമാപിക്കും. 29ന് വൈകിട്ട് 5.30ന് തിരുനാൾ കൊടിയിറക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ ആറുമുതൽ വിവിധ സമയങ്ങളിലായി കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും. Read on deshabhimani.com