ജില്ലയ്‌ക്ക്‌ അഭിമാനമായി നിരവധി പദ്ധതികൾ



തിരുവനന്തപുരം രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ  ജില്ലയ്‌ക്കും നിരവധി പദ്ധതികൾ. ടൂറിസം, പൊതുമരാമത്ത്‌ മേഖലയ്‌ക്ക്‌ ഉണർവുനൽകുന്ന നിരവധി പദ്ധതികൾ പൂർത്തിയാക്കും. വെള്ളായണി പാലം നിർമാണത്തിന്‌- 18.01 കോടി, ഏഴ്‌ റോഡിന്‌- 32.72 കോടി, 25 സ്‌മാർട്ട് റോഡ്‌ പൂർത്തിയാക്കാൻ- 50 കോടി, വർക്കല ബീച്ചിൽ ടോയ്‌ലെറ്റ്‌ ബ്ലോക്ക്‌ നിർമാണത്തിന്‌ -1.49 കോടി, ബീമാപള്ളിയിൽ അമിനിറ്റി സെന്റർ നിർമാണത്തിന്‌ 2.06 കോടി തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികൾ. കിൻഫ്ര യൂണിറ്റി മാൾ നിർമാണം, ആറ്റിങ്ങലും തിരുവനന്തപുരത്തും കെൽട്രോൺ നോളജ്‌ സെന്റർ, കുടപ്പനക്കുന്ന്‌ സിവിൽ സ്റ്റേഷൻ കവാടവും ചുറ്റുമതിലും നിർമാണം, നെടുമങ്ങാട് സിവിൽ സ്റ്റേഷൻ ഉദ്‌ഘാടനം, തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്ക് ഇന്റർനാഷണൽ റോഡ‍ുകളുടെ നിർമാണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്‌.   വെഞ്ഞാറമൂട്‌ ഫയർ സ്‌റ്റേഷന്‌ പുതിയ കെട്ടിടം നിർമിക്കാൻ 2.6 കോടി, തിരുവല്ലം ഗവ. ഹോമിയോ ഡിസ്‌പെൻസറി നവീകരണത്തിന്‌ -30 ലക്ഷം, കരിമഠം ജനകീയാരോഗ്യകേന്ദ്രത്തിന്‌ പുതിയ കെട്ടിടത്തിന്‌ 42.43 ലക്ഷം, മടവൂർ പിഎച്ച്‌സിക്ക്‌ -പുതിയ കെട്ടിടം നിർമിക്കുന്നതിന്‌ 1.43 കോടി രൂപ, മെഡിക്കൽ - കോളേജ് ക്യാമ്പസിൽ പുതുതായി സ്ഥാപിച്ച ഇൻസിനിറേറ്ററിന്റെയും കെട്ടിടത്തിന്റെയും നിർമാണത്തിന്‌ 1.69 കോടി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. കഠിനംകുളം പഞ്ചായത്തിൽ ടി എസ് കനാലിനു കുറുകെ സെന്റ്‌ ആൻഡ്രൂസ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന്‌- 13.05 കോടി, -നേമം സത്യൻ നഗർ എസ്റ്റേറ്റ്‌ വാർഡിലെ ഗ്രൗണ്ട് നവീകരണത്തിന്‌ ഒരുകോടി, ഒരു വാതിൽക്കോട്ട കടകംപള്ളി മോഹനൻ സ്‌മാരക മിനി സ്റ്റേഡിയത്തിൽ കായിക അടിസ്ഥാന സൗകര്യ വികസനത്തിന്‌ 95 ലക്ഷം, കാട്ടാക്കട പെരുകാവ് വാർഡിലെ വിളവൂർക്കൽ സ്റ്റേഡിയം നിർമാണം 1.50 കോടി, ജി വി രാജ സ്‌പോർട്‌സ്‌ സ്‌കൂളിൽ എ സി മിലാൻ അക്കാദമി രൂപീകരിക്കാൻ 76 ലക്ഷം തുടങ്ങിയവയും കർമപരിപാടിയിലുണ്ട്‌. Read on deshabhimani.com

Related News