കോർപറേഷന്റേത്‌ 
ഹെവി ടാസ്‌ക്

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കോർപറേഷൻ തൊഴിലാളികൾ


തിരുവനന്തപുരം നഗരത്തിൽ ദിവസവും ഉൽപ്പാദിപ്പിക്കുന്നത് 490 ടൺ മാലിന്യം. ഇതിൽ 425 മുതൽ 450 ​ഗ്രാംവരെയാണ് ഒരാളുടെ മാലിന്യം. ന​ഗര ശുചീകരണത്തിന് 1151 ഹരിതകർമസേനാംഗങ്ങളും 999 ശുചീകരണത്തൊഴിലാളികളും. രാവിലെ 5.30 മുതൽ പകൽ ഒന്നുവരെയാണ് മാലിന്യമെടുക്കുന്നത്. ചാല, പാളയം മാർക്കറ്റുകളിൽ പുലർച്ചെ നാലിന് ആരംഭിക്കും. 3.5 ടൺ‌ പ്ലാസ്റ്റിക് മാലിന്യം പ്രതിമാസം ശേഖരിക്കുന്നുണ്ട്‌. 3,43,865 വീട്ടിലും 22,813 കടയിലും ഹരിതകർമസേന എത്തുന്നുണ്ട്‌. ശേഖരണവും സംസ്‌കരണവും വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള ജൈവ, അജൈവ മാലിന്യം വേർതിരിച്ച് അം​ഗീകൃത ഏജൻസികൾക്ക് കൈമാറിയാണ് സംസ്കരണം. ജൈവമാലിന്യങ്ങൾ പന്നിഫാമുകളിലേക്ക് നൽകും. അറവുമാലിന്യമെടുക്കാൻ ഏഴ് ഏജൻസിയുണ്ട്. ദിവസവും ശേഖരിക്കുന്ന 15 ടൺ മാലിന്യം എറണാകുളത്തെ കമ്പനിക്ക്‌ നൽകും.  മറ്റ് ശേഖരണ സംവിധാനങ്ങൾ: 268 തുമ്പൂർമുഴി, 125 പോർട്ടബിൾ എയ്‌റോബിക് ബിൻ, മൂന്ന് ബയോ​ഗ്യാ​സ് പ്ലാന്റ്, 17 മെറ്റീരിയൽ‌ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്), 162 മിനി എംസിഎഫ്, 12 കണ്ടെയ്നർ മിനി എംസിഎഫ്, മൂന്ന് റീജണൽ റെസിഡ്യുൽ ഫെസിലിറ്റി, 70 കരിയില സംഭരണി. ഉറവിട മാലിന്യസംസ്കരണത്തിന് കിച്ചൻബിൻ ബയോ കംപോസർ (51,568), ഫ്ലാറ്റുകളിലെ ബയോബിൻ (109), ഡൊമസ്റ്റിക്‌ ബയോ​ഗ്യാസ് പ്ലാന്റ് (3982), പൈപ്പ് കംപോസ്റ്റ് (87,000) എന്നിവയും കോർപറേഷൻ പരിധിയിലുണ്ട്. ദ്രവമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി രണ്ടു സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. 107 എംഎൽഡി (മില്യൻ ലിറ്റർ പെർഡേ) സംഭരണശേഷിയുള്ള മുട്ടത്തറയിലെ പ്ലാന്റിലേക്ക് 44 വാർഡിൽനിന്നുള്ള മാലിന്യമാണ് എത്തുന്നത്. അഞ്ച് എംഎൽഡി ശേഷിയുള്ളതാണ് മെഡിക്കൽ കോളേജിലെ പ്ലാന്റ്. തോടുകളിൽ‌ ട്രാഷ്ബൂം തോടുകളിൽ മാലിന്യം ഒഴുക്കുന്നത് തടയാൻ‌ സ്ഥാപിച്ചത് 15 ട്രാഷ്ബൂം. ഇതുവഴി ഒന്നരവർഷത്തിൽ കിട്ടിയത് 250 ടൺ മാലിന്യം. ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഭാ​ഗത്തെ ട്രാഷ്ബൂമിൽനിന്ന് മാത്രമെടുത്തത് 50 ടൺ പ്ലാസ്റ്റിക്.  നിരീക്ഷണത്തിന് കാമറ തോടുകളിലും പൊതു ഇടത്തും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിലവിൽ 54 കാമറ ഉണ്ട്‌. ഇതിൽ നാലെണ്ണം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്ക​ഗനേഷൻ കാമറ. ഇന്റ​ഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ‌ പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ നിരീക്ഷണം ശക്തമാകും.   Read on deshabhimani.com

Related News