നാടാകെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനത്തിൽ സിപിഐ എം ജില്ലാ ആസ്ഥാനത്ത് സെക്രട്ടറി വി ജോയി ദേശീയപതാക ഉയർത്തുന്നു


തിരുവനന്തപുരം പ്രൗഢഗംഭീര ചടങ്ങുകളോടെ നാടെങ്ങും രാജ്യത്തിന്റെ 78–-ാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സാംസ്‌കാരിക സംഘടനകൾ, സ്‌കൂളുകൾ, ഗ്രന്ഥശാലകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലും ദിനാഘോഷം നടന്നു. പലയിടത്തും സ്വാതന്ത്ര്യദിന പ്രതിജ്ഞ, പ്രശ്‌നോത്തരി, സെമിനാർ, റാലി തുടങ്ങിയവയും ഉണ്ടായി. പുരോഗമന കലാസാഹിത്യസംഘം ഭരണഘടനാ പഠനസമിതി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സന്ദേശസദസ്സ്‌ കേരള സർവകലാശാലാ സിൻഡിക്കറ്റംഗം ഡോ. ഷിജൂഖാൻ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമര പോരാളികൾക്ക് ആദരം അർപ്പിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അഡ്വ. കെ പി രണദിവെ അധ്യക്ഷനായി. അഡ്വ. അംശു വാമദേവൻ, പ്രൊഫ. വി എൻ മുരളി, കെ ജി സൂരജ്, എസ് രാഹുൽ, കാരയ്ക്കാമണ്ഡപം വിജയകുമാർ, അരുൺ ഗോപൻ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര  പെരുങ്കടവിള ഗവ. എൽപി സ്കൂളിൽ എസ്എംസി ചെയർമാൻ എസ്‌ പി അലക്സ് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ സുരേഷ് കുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന റാലി പെരുങ്കടവിള പഞ്ചായത്ത് ഓഫീസിൽ എത്തുകയും ആഘോഷത്തിൽ പങ്കെടുക്കുകയുംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ പതാക ഉയർത്തി. ശ്രീരാഗ്, ഹരിൻ ബോസ് തുടങ്ങിയവർ സംസാരിച്ചു. നെല്ലിമൂട്പിആർഎം പബ്ലിക് സ്കൂളിൽ  ജമീല പ്രകാശം പതാക ഉയർത്തി. എം എസ് കോട്ടുകാൽ ജയരാജ്,  ഗ്രേസി കുട്ടി, ജോൺ വിൽസൺ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര ന​ഗരസഭയിൽ അധ്യക്ഷൻ പി കെ രാജ്മോഹനൻ പതാകയുയർത്തി. കെ കെ ഷിബു. എം എ സാദത്ത്, എൻ കെ അനിതകുമാരി, ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവർ സംസാരിച്ചു. പാറശാല  സ്വാതന്ത്രദിനത്തോട്‌ അനുബന്ധിച്ച്  റോട്ടറി ക്ലബ് ഓഫ് കാരോട്, ഹെർക്കുലിയൻ സ്പോർട്സ് സ്കൂളുമായി ചേർന്ന് സംഘടിപ്പിച്ച ഫ്രീഡം റണ്ണിൽ വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ദുരന്തസമയത്ത് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ധീരരായ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. കാട്ടാക്കട  മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന, ദേശീയപതാക ഉയർത്തൽ, സ്വാതന്ത്യസംരക്ഷണ സദസ്സ് തുടങ്ങിയവ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ ഗിരി ഉദ്ഘാടനംചെയ്തു. എസ് അനിക്കുട്ടൻ അധ്യക്ഷനായി. കെ ആർ അജിത സ്വാതന്ത്ര്യദിന സന്ദേശം നൽകി. Read on deshabhimani.com

Related News