ഡി ശ്രീധരൻനായരെ അനുസ്മരിച്ചു
തിരുവനന്തപുരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ, കെജിഒഎ നേതാവുമായിരുന്ന ഡി ശ്രീധരൻ നായരുടെ ഒന്നാം സ്മൃതിദിനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രതിഭയ്ക്ക് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഡി ശ്രീധരൻനായർ സ്മാരക ബാലപ്രതിഭാ പുരസ്കാരം ഗായിക പ്രാർഥനാ രതീഷിന് മന്ത്രി സമ്മാനിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം എ മൻസൂർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി എസ് ബിന്ദു, ട്രഷറർ ടി ആർ അജയൻ, വൈസ് പ്രസിഡന്റ് വി എൻ മുരളി, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, എ ജി ഒലീന, ഡോ. പി എസ് ശ്രീകല, പി വി ജിൻരാജ്, ഡോ. എം എ സിദ്ദീഖ്, കെ ജി സൂരജ്, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, വനിതാസാഹിതി ജില്ലാ സെക്രട്ടറി ബി എസ് ജലജകുമാരി എന്നിവർ സംസാരിച്ചു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി എസ് പ്രദീപ് വിതരണം ചെയ്‌തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയും വൈലോപ്പള്ളി സംസ്കൃതി ഭവനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. Read on deshabhimani.com