ഒപികൾ നിശ്ചലം; അത്യാഹിത 
വിഭാ​ഗത്തിൽ വൻതിരക്ക്

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ ഡോക്ടർമാരും വിദ്യാർഥികളും നടത്തിയ പ്രതിഷേധം


തിരുവനന്തപുരം പണിമുടക്ക് പൂർണമായതോടെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുൾപ്പെടെ അത്യാഹിതവിഭാഗങ്ങളിൽ മണിക്കൂറുകൾനീണ്ട ക്യൂവായി. സമരവിവരം അറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന് ഒപികളിലെത്തിയവരും അത്യാഹിതവിഭാഗങ്ങളെയാണ്‌ ആശ്രയിച്ചത്‌. സാധാരണ നിലയിൽ 3500 രോഗികൾവരെ ചികിത്സതേടിയെത്തുന്ന ഒപിയിൽ ശനിയാഴ്ച സമരമായിട്ടുപോലും 1500 പേരോളമാണ്‌ എത്തിയത്‌. അടിയന്തര ശസ്ത്രക്രിയകളും നടന്നു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിൽ ശനിയാഴ്ച ഒപിയില്ലാത്തതിനാൽ രോഗികളെ ബാധിച്ചില്ല. സ്വകാര്യ ആശുപത്രികളിൽ ഒപികളിൽ ഡോക്ടർമാർ എത്തിയില്ലെങ്കിലും അത്യാഹിതവിഭാഗത്തിലുൾപ്പെടെ കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചിരുന്നു. റീജണൽ ക്യാൻസർ സെന്ററിൽ ശനിയാഴ്ച ഒപിയിലെത്തേണ്ടിയിരുന്നവർക്ക് മറ്റുദിവസങ്ങൾ ക്രമീകരിച്ചുനൽകും. Read on deshabhimani.com

Related News