നൂതന സൗകര്യങ്ങൾ ഇന്നുമുതൽ എല്ലാവർക്കും



പേരൂർക്കട   പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ എല്ലാ സേവനങ്ങളും ഇനിമുതൽ ഒരു കുടക്കീഴിൽ. എൽഡിഎഫ് സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നിശ്ചയദാർഢ്യത്തില്‍ ജില്ലാ ആശുപത്രിയുടെ മുഖഛായ മാറി. നവീകരിച്ച ആശുപത്രി ബുധൻ രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും.   11 കോടി രൂപയുടെ വികസനമാണ് നടത്തിയിട്ടുള്ളത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, അത്യാഹിത വിഭാഗം, നൂതന സംവിധാനങ്ങളുള്ള ലേബർ റൂം, പാലിയേറ്റീവ് വാർഡ്, ഒബ്സർവേർഷൻ റൂം, കെഎച്ച്ആർഡബ്ല്യുഎസ് സൂപ്പർ ഡീലക്സ് പേ വാർഡ്, ലിഫ്റ്റ് എന്നിവ സജ്ജമാണ്‌. ഒപി വിഭാഗങ്ങൾ, അത്യാഹിത വിഭാഗം എൻഎച്ച്എം ഫണ്ടിൽ 80 ലക്ഷം രൂപയിലും കെട്ടിട നവീകരണം, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ലിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന കോംപ്ലക്സ് 8.3 കോടിയിലുമാണ് നവീകരിച്ചത്. ലേബർ റൂം കോംപ്ലക്സിനായി 1.9 കോടിയും പാലിയേറ്റീവ് സംവിധാനത്തിനായി 52 ലക്ഷം രൂപയും വിനിയോഗിച്ചു. ഫാർമസി, എക്സ് റേ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും.   Read on deshabhimani.com

Related News