ഡിആർഎം ഓഫീസിലേക്ക്‌ 
സിപിഐ എം മാർച്ച്‌

സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യുന്നു


    തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന്‌ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്‌ സിപിഐ എം ജില്ലാകമ്മിറ്റിയുടെ മാർച്ച്‌. 
റെയിൽവേ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഡിആർഎം ഓഫീസിനുമുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്‌തു. 
അഹങ്കാരവും ധിക്കാരവും വെടിഞ്ഞ്‌ മനുഷ്യത്വപൂർണമായ നിലപാട്‌ റെയിൽവേ സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. റെയിൽവേയുടെ കെടുകാര്യസ്ഥതയാണ്‌ തൊഴിലാളിയുടെ ജീവനെടുത്തത്‌. സ്ഥലത്തെ മാലിന്യം നീക്കാൻ കോർപറേഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു. ഒടുവിൽ മാലിന്യം നീക്കാൻ തൊഴിലാളിയെ ഏർപ്പാടാക്കിയപ്പോൾ വേണ്ടത്ര സുരക്ഷാനടപടികളുമെടുത്തില്ല. അതിനാൽ റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും- അദ്ദേഹം ആവശ്യപ്പെട്ടു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, എ എ റഹിം എംപി, ജില്ലാ സെക്രട്ടറിയറ്റംഗം ഇ ജി മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News