കൈയോടെ 
പിടികൂടാൻ കാമറ



ആമയിഴഞ്ചാൻ തോട്‌ കടന്നുപോകുന്ന വിവിധ ഇടത്തിലായി 14 കാമറയാണ്‌ ഇതുവരെ കോർപറേഷൻ സ്ഥാപിച്ചത്‌. 40 കാമറ സ്ഥാപിക്കാനാണ്‌ തീരുമാനം. മുഖം തിരിച്ചറിയാൻ കഴിയുന്ന എഐ കാമറകളാണ്‌ സ്‌മാർട്ട്‌ സിറ്റിയുടെ സഹായത്തോടെ സ്ഥാപിച്ചത്‌. ഇവയുടെ പ്രവർത്തനം ഇന്റഗ്രേറ്റഡ്‌ കമാൻഡ്‌ കൺട്രോൾ സെന്ററിന്റെ സഹായത്തോടെ മോണിറ്റർ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. മുഴുവൻ കാമറയും സ്ഥാപിച്ചതിനുശേഷം പൊലീസ്‌ കൺട്രോൾ റൂമിലേക്ക്‌ ദൃശ്യങ്ങൾ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കും. Read on deshabhimani.com

Related News