മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചപ്പോൾ


  കോവളം എൻജിൻ തകരാറിലായി കടലിലകപ്പെട്ട 4 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്‌ എന്നിവർ ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.  വിഴിഞ്ഞം മതിപ്പുറം സ്വദേശികളായ അഷ്റഫ്(60), ഹുസൈൻ(65), അബ്ദുള്ള(63), അബുസലീം(40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബുധൻ പുലർച്ചെ 1.30 ഓടെയാണ് എൻജിൻ കേടായി വള്ളം ഒഴുകി നടക്കുന്നതായി വിവരം കോസ്റ്റൽ പൊലീസിന് ലഭിച്ചത്. തുടർന്ന് മറൈൻ എൻഫോഴ്സസ്മെന്റ് വിഭാഗവുമായി ചേർന്ന് മറൈൻ ആംബുലൻസ് പ്രതീക്ഷയിൽ നടത്തിയ തിരച്ചിലിൽ 3.15 ഓടെ പൊഴിയൂർ കൊല്ലങ്കോട് ഭാഗത്തുനിന്ന്‌  മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. തുടർന്ന് വള്ളവും തൊഴിലാളികളെയും കരയിൽ എത്തിച്ചു.  സിപിഒ ജോസ്, ബിപിൻരാജ്, രതീഷ്, രഞ്ചിത്ത്, കോസ്റ്റൽ വാർഡന്മാരായ വാഹീദ്, സുനിത്ത്, മറൈൻ എൻഫോഴ്സ്മെന്റ് സിപിഒ ടിജു, ലൈഫ് ഗാർഡുമാരായ ബനാൻസ്, എസ് ജോണി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News