ബാലസംഘം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

ബാലസംഘം ജില്ലാ സമ്മേളന ലോഗോ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇൻ ചാർജ് പ്രേംകുമാർ പ്രകാശിപ്പിക്കുന്നു


വഞ്ചിയൂർ  ഒക്ടോബർ 12നും 13നും പരുത്തിപ്പാറ പെൻഷൻ ഭവനില്‍ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. പേട്ട കെ പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ഇൻ ചാർജ് പ്രേംകുമാർ ബാലസംഘം ജില്ലാ സെക്രട്ടറി സന്ദീപിന് സമ്മേളന ലോഗോ നൽകി നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഭാഗ്യമുരളി അധ്യക്ഷയായി. സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി സി ലെനിൻ, ബാലസംഘം ജില്ലാ കൺവീനർ ടി ഗോപകുമാർ, ജോയിന്റ് കൺവീനർ കിരൺ ദേവ്, കോ–-ഓര്‍ഡിനേറ്റർ അശ്വതി, പ്രേമൻ തോപ്പിൽ, പി കൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.  Read on deshabhimani.com

Related News