കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടി അവസാനിപ്പിക്കുക: സിഐടിയു

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടി അവസാനിപ്പിക്കണമെന്ന് സിഐടിയു ജില്ലാ ജനറൽ കൗൺസിൽ. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ രാമു അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സി ജയൻബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ച് ആർ സുഭാഷും മറ്റുള്ളവർക്ക് ഇ ജി മോഹനനും അനുശോചനമർപ്പിച്ചു. സി കെ ഹരികൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എസ് പുഷ്പലത, പുല്ലുവിള സ്റ്റാൻലി എന്നിവർ സംസാരിച്ചു. പലസ്തീനെതിരായ ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News