കോര്‍പറേഷനില്‍ 
ഇനി 101 വാര്‍ഡ്



തിരുവനന്തപുരം/കോവളം സംസ്ഥാന ഡി ലിമിറ്റേഷൻ കമീഷൻ വിജ്ഞാപനപ്രകാരം കോർപറേഷനി‍ല്‍ കൂടിയത് ഒരു വാർഡ്. ഇതോടെ 101 വാര്‍ഡായി. അതിർത്തികൾ പുനർനിർണയിച്ചപ്പോൾ എട്ട് വാർഡിന്റെ പേര് ഒഴിവാക്കുകയും ഒമ്പത്‌ എണ്ണം  രൂപീകരിക്കുകയുംചെയ്തു. വാർഡ് വിഭജനത്തിൽ രൂപീകരിച്ച ഒമ്പത് വാർഡിൽ ആറും കഴക്കൂട്ടം നിയോജക മണ്ഡലത്തിലാണ്‌. കിഴക്കുംഭാഗം, ചേങ്കോട്ടുകോണം, കാര്യവട്ടം, കരിയം, അലത്തറ, കുഴിവിള എന്നീ വാർഡാണ്‌ കഴക്കൂട്ടത്ത് രൂപീകരിച്ചത്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പരിധിയിൽ രാമപുരം, ഗൗരീശപട്ടം എന്നിവയും നേമത്തിന്റെ പരിധിയില്‍ കരുമവുമാണ് രൂപീകരിച്ചത്. മുല്ലൂർ, പെരുന്താന്നി, ശംഖുംമുഖം, പിടിപി നഗർ, കുര്യാത്തി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, ശ്രീവരാഹം എന്നീ വാര്‍ഡ്‌ ഒഴിവാക്കി. കോര്‍പറേഷന്റെ മുല്ലൂർ വാർഡിനെ കോട്ടപ്പുറം, വെങ്ങാനൂർ വാർഡിനോട്‌ കൂട്ടിച്ചേർത്തു. കോവളം ഏരിയയിൽ കോര്‍പറേഷന്‍ വാർഡുകളുടെ അതിര് പുനഃക്രമീകരിച്ചിട്ടുണ്ട്.    വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തിൽ രണ്ട് വാർഡ്‌ വീതവും കാഞ്ഞിരംകുളം, കരുംകുളം പഞ്ചായത്തിൽ ഓരോ വാർഡും വർധിച്ചു. പൂവാർ പഞ്ചായത്തിൽ അതിർത്തി പുനഃക്രമീകരിച്ചെങ്കിലും എണ്ണത്തിൽ മാറ്റമില്ല. വെങ്ങാനൂർ പഞ്ചായത്തിൽ 20 വാർഡുള്ളത്‌ 22 ആയും കോട്ടുകാൽ പഞ്ചായത്തിൽ 19ൽനിന്ന്‌ 21 ആയും വർധിച്ചു. കാഞ്ഞിരംകുളത്ത് 14ൽനിന്ന്‌ 15 ആയും കരുംകുളത്ത് 18ൽനിന്ന്‌ 19 ആയും വർധിച്ചു. Read on deshabhimani.com

Related News