മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് 10 രൂപയാക്കാൻ നിർദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി വികസന സമിതി നിർദേശം. റഫറൽ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്നവരിൽനിന്ന് ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണ് സമിതിയിൽ നിർദേശം വന്നത്. സർക്കാരിന്റെ അനുമതിയോടെ ഒപി ടിക്കറ്റിന് ഫീസ് ഈടാക്കാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദേശിച്ചു. അത്യാഹിത വിഭാഗത്തിൽ ഫീസ് ഈടാക്കില്ല. ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തുന്ന ഭാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കും സൗജന്യം തുടരും. മറ്റ് എല്ലാ മെഡിക്കൽ കോളേജുകളിലും ഒപി ടിക്കറ്റിന് ഫീസ് ഈടാക്കുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ബി എസ് സുനിൽകുമാർ പറഞ്ഞു. Read on deshabhimani.com