ടെക്നോപാര്‍ക്കിൽ ഇലക്ട്രിക് ബഗ്ഗി
തിരുവനന്തപുരം ദേശീയ ഊർജ സംരക്ഷണ വാരത്തോടനുബന്ധിച്ച് ടെക്നോപാർക്കിൽ ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി. ഫേസ് വൺ ക്യാമ്പസിലാണ് 14 പേർക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗി പ്രവർത്തനമാരംഭിച്ചത്. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത രീതികളിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ടെക്നോപാർക്ക് സിഎഫ്ഒ എൽ ജയന്തി ഇലക്ട്രിക് ബഗ്ഗി ഫ്ളാഗ് ഓഫ് ചെയ്തു. ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ, പ്രോജക്ട്സ് ജനറൽ മാനേജർ മാധവൻ പ്രവീൺ എന്നിവർ പങ്കെടുത്തു. Read on deshabhimani.com