ഫിസിയോതെറാപ്പിസ്റ്റുകൾ മാര്‍ച്ചും ധർണയും നടത്തി
തിരുവനന്തപുരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്സ് കോ–-ഓർഡിനേഷൻ (കെഎപിസി) നേതൃത്വത്തിൽ തിരുവനന്തപുരം അലൈഡ് ഹെൽത്ത് കെയർ കൗൺസില്‍ ഓഫീസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. സമരം കെഎപിസി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീജിത് ഉദ്‌ഘാടനം ചെയ്തു. അലൈഡ് ഹെൽത്ത് കൗൺസിൽ പ്രവർത്തന സജ്ജമാക്കുക, ഫിസിയോതെറ്റാപിസ്റ്റുകളുടെ രജിസ്ട്രേഷൻ ആരംഭിക്കുക, ആരോഗ്യ സർവകലാശാല തുടങ്ങുന്ന സംയോജിത ബിരുദ കോഴ്സ് ഉപേക്ഷിക്കുക, ഫിസിയോതെറാപ്പി എന്ന പേരിൽ നടത്തുന്ന ഹ്രസ്വകാല കോഴ്സുകളും ഓഫ് ക്യാമ്പസ് കോഴ്സുകളും നിർത്തലാക്കുക, സർക്കാർ ആശുപത്രികളിൽ ഹെൽത്ത് കൗൺസിൽ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറൽ സെക്രട്ടറി ആർ ലെനിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ഗോപകുമാർ, വിനോദ് കല, എസ് ശരത്, ഹമീദ് റിയാസുദ്ദീൻ, എ മനീഷ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com