കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ തുടക്കം

കെഎസ് കെടിയു ജില്ലാ സമ്മേളനം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


നേമം കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് പാരൂർക്കുഴി സുരേന്ദ്രൻ നഗറിൽ (രമ്യ കല്യാണമണ്ഡപം, അയണിമൂട്) തുടക്കമായി. രാവിലെ സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ്‌ എ ഗണേശൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ ശശാങ്കന്റെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു.  പ്രതിനിധി സമ്മേളനം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ ഗണേശൻ അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം ഡി കെ ശശിയും അനുശോചന പ്രമേയം കെ അംബികയും അവതരിപ്പിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ എസ് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.  യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിമാരായ എ ഡി കുഞ്ഞച്ചൻ, എൻ രതീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ എബ്രഹാം, ഒ എസ് അംബിക, പുത്തൻകട വിജയൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമൻ, ഡി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.  കെ എസ് സുനിൽകുമാർ അധ്യക്ഷനായ രജിസ്ട്രേഷൻ കമ്മിറ്റിയും ബി രാമചന്ദ്രൻ അധ്യക്ഷനായ മിനിറ്റ്‌സ്‌ കമ്മിറ്റിയും പുത്തൻകട വിജയൻ അധ്യക്ഷനായ പ്രമേയ കമ്മിറ്റിയും എസ് എസ് ബിജു അധ്യക്ഷനായ ക്രെഡൻഷ്യൽ കമ്മിറ്റിയും ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിക്കുന്നു.  ജില്ല സെക്രട്ടറി കെ ശശാങ്കൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. രണ്ടാം ദിനമായ ഇന്ന് പൊതുചർച്ച തുടരും. ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളന നടപടി അവസാനിക്കും. Read on deshabhimani.com

Related News