പലസ്തീന്‍ ഐക്യദാര്‍ഢ്യ
സദസ്സ്

ജനാധിപത്യ മഹിളാ അസോസിയേഷൻ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പലസ്‌തീൻ 
ഐക്യദാർഢ്യം കേന്ദ്രകമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം പലസ്തീന്‌ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ‌ നടന്ന പരിപാടി അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം ടി എൻ സീമ ഉദ്ഘാടനം ചെയ്തു.  കേന്ദ്രകമ്മിറ്റിയം​ഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റെ സെക്രട്ടറി എസ് പുഷ്പലത, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗം ഷൈലജ ബീ​ഗം, ജില്ലാ പ്രസിഡന്റ് ശകുന്തള കുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, ട്രഷറർ ജയശ്രീ ​ഗോപി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News