ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ 
യുണിസെഫിന്റെ നോളജ് പങ്കാളിയാകും



തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ (സിഡിസി) യുണിസെഫ് ന്യൂറോ ഡെവലപ്‌മെന്റ്‌ ഡിസോർഡർ രോഗങ്ങളുടെ നോളജ് പങ്കാളിയാകും. മെഡിക്കൽ കോളേജ് സിഡിസിയിൽ നടക്കുന്ന സെമിനാറിന്റെ ഭാഗമായി തിങ്കൾ രാവിലെ ഒമ്പതിന്‌ സിഡിസിയെ യുണിസെഫ് നോളജ് പങ്കാളിയാക്കുന്ന പ്രഖ്യാപനവും ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും. യുണിസെഫ് ചീഫ് ഓഫ് ഹെൽത്ത് ഡോ. വിവേക് വീരേന്ദ്ര സിങ്‌ മുഖ്യ പ്രഭാഷണം നടത്തും.  സിഡിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി അടുത്തിടെ 2.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. സിഡിസിയിലെ ജെനറ്റിക് ആൻഡ്‌ മെറ്റബോളിക് ലാബിന് എൻഎബിഎൽ അംഗീകാരവും ലഭിച്ചു. കുട്ടികളിലെ ജനിതക വൈകല്യങ്ങളും നാഡീവ്യൂഹ അപാകതകളും സംബന്ധിച്ച് ഗവേഷണവും പഠനവും ചികിത്സയും പരിശീലനവും നടത്തി വരുന്ന നിരവധി പ്രഗത്ഭ ഡോക്ടർമാരെയും രാജ്യത്തെ മറ്റ് സാങ്കേതിക വിദഗ്ദ്ധരെയും പങ്കെടുപ്പിച്ച്‌ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്‌ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News