തലസ്ഥാനത്ത് പുതിയ 5 സിഎന്‍ജി സ്റ്റേഷന്‍ കൂടി
തിരുവനന്തപുരം സിറ്റി ഗ്യാസ് വിതരണ ഏജൻസിയായ എജി ആൻഡ് പി പ്രഥം തിരുവനന്തപുരത്ത് അഞ്ച് പുതിയ സിഎൻജി സ്റ്റേഷനുകൾ ഡിസംബറോടെ തുറക്കും. ഇതോടെ തിരുവനന്തപുരത്ത് സിഎൻജി സ്റ്റേഷനുകളുടെ എണ്ണം നാൽപ്പത്തി നാലാകുമെന്ന് കമ്പനി റീജണൽ ഹെഡ് അജിത് വി നാഗേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുട്ടട, പേരൂര്‍ക്കട, കടകംപ്പള്ളി, മെഡിക്കല്‍ കോളേജ്, അണമുഖം എന്നിവിടങ്ങളിലാണ് പുതിയ പമ്പുകള്‍. കോർപറേഷനിലെ 22 വാർഡിലും അഞ്ച് പഞ്ചായത്തിലും 19,978 വീടുകളിൽ പൈപ്പ് വഴിയുള്ള പ്രക-ൃതി വാതകം എത്തി. ആലപ്പുഴയിൽ 26,295 ഗാർഹിക ഗുണഭോക്താക്കളായി. തീരദേശ മേഖലയിൽ സിഎൻജി ഉപയോക്താക്കളുടെ എണ്ണം വർധിക്കുകയാണ്. ഡിസംബറോടെ ഏകദേശം 30,000 സ്ഥിരം ഗാർഹിക പിഎൻജി ഉപയോക്താക്കൾ എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ്. പ്രാദേശിക തൊഴിലവസരങ്ങളും മേഖലയ്ക്കു സാമ്പത്തികവളർച്ചയും സംഭാവന ചെയ്യുന്നുണ്ട്. എൽപിജിയെ അപേക്ഷിച്ച് ചെലവ് 14 ശതമാനത്തോളം കുറവാണെന്നും അദ്ദേഹം പറഞ്ഞു. സിഎൻജി പൈപ്പിടീലിന് റോഡ് കുഴിച്ചത് പുനർനിർമിച്ച് നൽകും. പരാതിയുള്ള ബീമാപള്ളി ഈസ്റ്റ്, വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ 18 ദിവസത്തിനകം പ്രശ്നം പരിഹരിക്കും. പരാതികള്‍ എമർജൻസി നമ്പരിലും ബന്ധപ്പെടാം. 1800-2022-999. പബ്ലിക് റിലേഷൻസ് മാനേജർ ജോഷി ജോൺ, അസിസ്റ്റന്റ് ജനറൽ മാനേജർ വിജയ് ആനന്ദ്, മാർക്കറ്റിങ് സീനിയർ മാനേജർ ശ്രീനാഥ് കുമാർ, സീനിയർ മാനേജർ ശങ്കർ ദയാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com