രോഗികൾ കൂടുന്നു
തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽനിന്ന് എത്തിയ കൊച്ചുവേളി സ്വദേശിക്കും(50), മുംബൈയിൽനിന്നെത്തിയ പാറശാല സ്വദേശിക്കുമാണ്(40) രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്‌ചയാണ് കുവൈത്തിൽനിന്നുള്ള വിമാനത്തിൽ കൊച്ചുവേളി സ്വദേശിയെത്തിയത്. പരിശോധനയിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥീരികരിച്ചത്. മുംബൈയിൽനിന്നും റോഡ്‌മാർഗം വന്ന പാറശാല സ്വദേശി ചൊവ്വാഴ്‌ചയാണ് കേരളത്തിലെത്തിയത്. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് വരുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ എട്ട് രോഗികളാണ് ജില്ലയിലുള്ളത്. രണ്ട് കൊല്ലം സ്വദേശികളുൾപ്പെടെ ഒമ്പത് പേരാണ് കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. 5441 പേർ നിരീക്ഷണത്തിൽജില്ലയിൽ 5441 പേർ നിരീക്ഷണത്തിൽ. ഇതിൽ -4787 പേരും വീടുകളിലാണ്. സംസ്ഥാന സർക്കാർ തയ്യാറാക്കിയ വിവിധ കോവിഡ് കെയർ സെന്ററുകളിലായി -593 പേരുണ്ട്. വ്യാഴാഴ്‌ച പുതുതായി 209 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 704 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 94 സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. ലഭ്യമായ 87 ഫലവും നെഗറ്റീവാണ്. ജില്ലയിൽ 7369 വാഹനത്തിലായി -15092 പേരെ പരിശോധിച്ചു. Read on deshabhimani.com