വിദ്യാരംഭത്തിനൊരുങ്ങി 
ആരാധനാലയങ്ങളും സ്ഥാപനങ്ങളും



  തിരുവനന്തപുരം സംസ്ഥാനത്ത്‌ വീടുകളിലും ആരാധനാലയങ്ങളിലും ഇന്ന്‌ പൂജവയ്‌‌പ്‌. രാവിലെയും വൈകിട്ടുമായി വിദ്യാർഥികൾ പുസ്തകങ്ങളും മറ്റുള്ളവർ ആയുധങ്ങളുമടക്കം പൂജവയ്ക്കും.  തിങ്കളാഴ്ചയാണ്‌ മഹാനവമി. ചൊവ്വാഴ്ച പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും നടക്കും. ജില്ലയിൽ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ദർശനത്തിന് തിരക്കേറി. പൂജപ്പുര മണ്ഡപം, ആര്യശാല, ചെന്തിട്ട ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വൻതിരക്കാണ്‌. ഇവിടങ്ങളിൽ പൊലീസ്‌ സുരക്ഷയുണ്ട്‌. നവരാത്രിമണ്ഡപത്തിലും പൂജപ്പുര സരസ്വതി മണ്ഡപത്തിലുമായി ചൊവ്വാഴ്‌ച ആയിരത്തോളം കൂട്ടികൾ ആദ്യക്ഷരം കുറിക്കും. പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിയമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവിക്ഷേത്രം, ഋഷിമംഗലം ക്ഷേത്രം എന്നിവിടങ്ങളിൽ പൂജവയ്‌പും വിദ്യാരംഭ ചടങ്ങും നടക്കും. നഗരത്തിനു പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി.   Read on deshabhimani.com

Related News