കെടിഡിസി ഇഎ ധര്‍ണ നടത്തി
തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയത്തിനെതിരെ കെടിഡിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജിപിഒയ്ക്ക് മുന്നിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കല്ലറ മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി കൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീകുമാർ, സംസ്ഥാന ട്രഷറർ രചന, ജോയാ മോൾ, മുരളി, നവീൻ, പ്രേംലാൽ, ബിനു, ജില്ലാ സെക്രട്ടറി പ്രശാന്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com