ഡോ. വല്യത്താന് ഗുരുദക്ഷിണയായി 
ശസ്‌ത്രക്രിയ

രോഗിക്ക് മാറ്റിവയ്ക്കാനായി ഹൃദയം ശ്രീചിത്ര ആശുപത്രിയിലെത്തിച്ചപ്പോൾ


തിരുവനന്തപുരം  ആദ്യ ഹൃദയവാൽവ് മാറ്റിവയ്ക്കലിന്‌ നേതൃത്വം നൽകിയ ഡോ. വല്യത്താന് ഗുരുദക്ഷിണയായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വിജയം. തൃശൂർ ചാവക്കാട് സ്വദേശിയായ 14കാരിക്കാണ്‌ ഹൃദയം മാറ്റിവച്ചത്. ഹൃദയവാൽവിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്‌ മരണംവരെ ഡോ. വല്യത്താന്റെ മാർഗനിർദേശങ്ങൾ ലഭിച്ചിരുന്നു. കാർഡിയോളജി വിഭാഗം മേധാവി വിവേക് പിള്ള, പീഡിയാട്രിക് കാർഡിയാക് സർജൻ ബൈജുധരൻ, ഡോ. സൗമ്യ രമണൻ എന്നിവർ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നൽകി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകും ശസ്‌ത്രക്രിയ. Read on deshabhimani.com

Related News