മാലിന്യമുക്ത കേരളത്തിനായി കെജിഒഎ

കെജിഒഎ ശുചിത്വ ക്യാമ്പയിൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കെജിഒഎ തിരുവനന്തപുരം നോർത്ത്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ സ്ഥാപനങ്ങൾ ഹരിത ഓഫീസുകളാക്കുന്നതിന്റെ ജില്ലാ ഉദ്‌ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ജി കെ മണിവർണൻ അധ്യക്ഷനായി. 34 യൂണിറ്റുകളിലായി 44 ഓഫീസുകളിൽ മാലിന്യപരിപാലന സംവിധാനങ്ങൾ സജ്ജീകരിച്ചാണ്‌ ഹരിത ഓഫീസുകളായി മാറ്റുന്നത്‌. കേരളത്തെ സമ്പൂർണമായും മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായാണ്‌ കെജിഒഎയുടെ പദ്ധതി. സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി 501 യൂണിറ്റുകളിൽ 1002 ശുചിത്വ പരിപാലന സംവിധാനങ്ങളാണ്‌ സജ്ജീകരിക്കുന്നത്‌.  നവകേരള കർമപദ്ധതി സ്റ്റേറ്റ് കോഓർഡിനേറ്റർ ടി എൻ സീമ ക്യാമ്പയിൻ സന്ദേശം നൽകി. കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ എസ് ആർ മോഹനചന്ദ്രൻ, രജിസ്ട്രേഷൻ ജോയിന്റ്‌ ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, ജില്ലാ സെക്രട്ടറി ആർ മനോജ് കുമാർ, ഡിഎച്ച്എസ് ഏരിയ സെക്രട്ടറി പി എൻ നന്ദകുമാർ, കെജിഒഎ സംസ്ഥാന  സെക്രട്ടറി എം എൻ ശരത്ചന്ദ്രലാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം എ മൻസൂർ, സംസ്ഥാന കമ്മിറ്റിയംഗം പി വി ജിൻരാജ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News