അരുവിക്കരയിൽ 3 റോഡ്‌ ഉദ്ഘാടനം ഇന്ന്



തിരുവനന്തപുരം  അരുവിക്കര മണ്ഡലത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡ്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മൈലോട്ടുമൂഴി-– -ചായ്ക്കുളം റോഡ്, നെട്ടിറച്ചിറ-–-വെള്ളനാട്-–- പൂവച്ചൽ റോഡ്, വെള്ളനാട്-–- കണ്ണമ്പള്ളി–--ചേപ്പോട്-–-മുളയറ റോഡ് എന്നിവയാണ് നവീകരിച്ചത്. സംസ്ഥാന ബജറ്റിൽനിന്ന്‌ 1.50 കോടി രൂപ ചെലവഴിച്ച് നവീകരിച്ച മൈലോട്ടുമൂഴി-–- ചായ്ക്കുളം റോഡിന്റെ ഉദ്ഘാടനം പകൽ 3.30ന് ചായ്ക്കുളം ജങ്‌ഷനിലും 13 കോടി രൂപ ചെലവഴിച്ച് നവീകരിച്ച നെട്ടിച്ചിറ-–- വെള്ളനാട് -പൂവച്ചൽ റോഡിന്റെയും നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ ചെലവിൽ നവീകരിച്ച വെള്ളനാട് -കണ്ണമ്പള്ളി- ചേപ്പോട് -മുളയറ റോഡിന്റെയും ഉദ്ഘാടനം വൈകിട്ട് 4.30ന് വെള്ളനാട് ജങ്‌ഷനിലും നടക്കും. അരുവിക്കര നിയോജക മണ്ഡലത്തിലെ കാട്ടാക്കട –- നെയ്യാർഡാം റോഡിനെയും മുതിയാവിള–- - ഒറ്റശേഖരമംഗലം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് മൈലോട്ടുമൂഴി-–- ചായ്ക്കുളം-–- ആമച്ചൽ റോഡ്. ഈ റോഡിന്റെ  950 മീറ്ററാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചത്. മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന റോഡാണ് നെട്ടിറച്ചിറ–-വെള്ളനാട് -–- പൂവച്ചൽ റോഡ്. നെടുമങ്ങാട് -–-ആര്യനാട് റോഡിൽനിന്നു തുടങ്ങി പൂവച്ചലിൽ അവസാനിക്കുന്ന റോഡിന്റെ നീളം 11.8 കിലോമീറ്ററും ശരാശരി ഏഴ് മീറ്റർ വീതിയുമാണ്. അരുവിക്കര നിയോജക മണ്ഡലത്തെയും കാട്ടാക്കട നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളനാട് –-കണ്ണമ്പള്ളി-–- ചെപ്പോട്- മുളയറ റോഡ്. റോഡിന്റെ 2600 മീറ്ററാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചത്. Read on deshabhimani.com

Related News