ആവേശമായി മാർടൈർ

നെതർലൻഡ്‌സ് ഹെവി മെറ്റൽ ബാൻഡ് മാർടൈറിന്റെ പ്രകടനത്തിൽ നിന്ന്


തിരുവനന്തപുരം ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ മൂന്നാം പതിപ്പിൽ വേറിട്ട അവതരണംകൊണ്ട് ആസ്വാദകരെ ആവേശത്തിലാഴ്‌ത്തി നെതർലൻഡ്‌സ് ഹെവി മെറ്റൽ ബാൻഡ് മാർടൈർ. ഊർജസ്വലമായ  ആലാപനവും വേദി നിറഞ്ഞാടുന്ന പ്രകടനവും കൊണ്ടാണ് മാർടൈർ ആരാധകരെ കൈയിലെടുത്തത്. യൂറോപ്യൻ സംഗീതലോകത്തെ അറിയാനും മാർടൈറിന്റെ അവതരണം ആസ്വാദകർക്ക് അവസരമൊരുക്കി.കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടന്ന ഇൻഡിപെൻഡന്റ് മ്യൂസിക് ഫെസ്റ്റിവലിലെ വിദേശ ബാൻഡുകളുടെ അവതരണത്തിലാണ് മാർടൈർ വേറിട്ട സാന്നിധ്യമായത്. വേദിയിലെ വൈദ്യുതപ്രസരണം അതേ ഊർജത്തിൽ കാണികളിലേക്കുമെത്തിക്കുകയാണ്‌ മാർടൈർ തന്റെ അവതരണത്തിലൂടെ. മെറ്റൽ, റോക്ക് സംഗീത പ്രേമികളുടെ അഭിരുചികളെ ആഘോഷത്തിലാക്കുന്ന പ്രകടനവുമായാണ് മാർടൈർ വേദി കീഴടക്കിയത്.    2022 ൽ മെറ്റൽഫാൻ എൻഎൽ ആൽബം ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്ത പുതിയ ആൽബത്തിലെയും "ഫോർ ദി യൂണിവേഴ്‌സ്' എന്ന ക്ലാസിക് ആൽബത്തിലെയും ട്രാക്കുകൾ മാർടൈർ ആരാധകർക്കു വേണ്ടി പാടി. മാർടൈറിന്റെ ആദ്യ ആൽബമാണ് ‘ഫോർ ദി യൂണിവേഴ്‌സ്'. 1982 ൽ ആരംഭിച്ച മാർടൈറിന്റെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണ് ഐഐഎംഎഫിലെ വേദി.  യൂറോപ്പിലും പുറത്തും നിരവധി ആരാധകരുള്ള മാർടൈർ ഫെസ്റ്റിവലുകളിലും ക്ലബ് ഷോകളിലുമായി പതിറ്റാണ്ടുകളായി  പര്യടനം തുടരുന്നു.   റോക്ക്, മെറ്റല്‍ സംഗീതത്തിരയ്‌ക്ക്‌ സമാപനം കോവളം  സംഗീതപ്രേമികളെ ആഘോഷത്തിമിര്‍പ്പിലാക്കി ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ (ഐഐഎംഎഫ്) മൂന്നാം പതിപ്പിന് വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സമാപനം.  ആറ് രാജ്യങ്ങളില്‍നിന്നായി 17 മ്യൂസിക്ക് ബാന്‍ഡുകളാണ് വേദിയില്‍ സംഗീതത്തിര തീര്‍ത്തത്. ആദ്യ രണ്ട് പതിപ്പിലെയുംപോലെ ജനപങ്കാളിത്തവും മുന്‍നിര ബാന്‍ഡുകളുടെ സാന്നിധ്യവും സംഘാടനമികവുംകൊണ്ട്  മൂന്നാം പതിപ്പും ശ്രദ്ധേയമായി. സംഗീതത്തിലൂടെയും കലയിലൂടെയും കഥപറച്ചിലിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ബംഗളൂരുവിലെ സ്ത്രീ കൂട്ടായ്മയായ വൈല്‍ഡ് വൈല്‍ഡ് വുമണിന്റെ പ്രകടനവും കാണികളുടെ കൈയടി നേടി. സംഗീതജ്ഞര്‍, കവികള്‍, അഭിനേതാക്കള്‍, അവതാരകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയുടെ അവതരണവും വേറിട്ടു നിന്നു Read on deshabhimani.com

Related News