മഷി പുരട്ടുക ഇടതു കൈയിലെ നടുവിരലിൽ



തിരുവനന്തപുരം ജില്ലയിലെ എട്ട്‌ തദ്ദേശസ്ഥാപന വാർഡുകളിലേക്ക്‌ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ, ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്, തോട്ടവാരം, പെരിങ്ങമ്മല പഞ്ചായത്തിലെ കൊല്ലായിൽ, കരിമൺകോട്, മടത്തറ, കരവാരം പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പാറ വാർഡുകളിലാണ്  ഉപതെരഞ്ഞെടുപ്പ്.  സമ്മതിദായകരുടെ ഇടതു കൈയിലെ നടുവിരലിലാണ്‌ മഷി പുരട്ടുക. ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി പൂർണമായും മായാത്ത സാഹചര്യത്തിലാണ് നടുവിരലിൽ മഷി പുരട്ടുന്നതിന് നിർദേശം.സമ്മതിദായകർക്ക് എട്ട് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്കിൽനിന്ന്‌ തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പുവരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയിൽ കാർഡ് എന്നിവയാണ്‌ ഉപയോഗിക്കാവുന്നത്‌. 31നാണ് വോട്ടെണ്ണൽ. Read on deshabhimani.com

Related News