പ്രധാന നഗരങ്ങളിൽ ശബ്ദമലിനീകരണ മാപ്പിങ് തയ്യാറാക്കണം



തിരുവനന്തപുരം ഒരു ലക്ഷവും അതിൽ കൂടുതലും ജനസംഖ്യയുമുള്ള  ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ശബ്ദമലിനീകരണ മാപ്പിങ് തയ്യാറാക്കണമെന്ന്‌ സുരക്ഷിത ശബ്ദത്തിനായുള്ള പ്രഥമ ഗ്ലോബൽ പാർലമെന്റിന്റെ നിർദേശം. ശബ്ദമലിനീകരണം ചെറുക്കുന്നതിനുള്ള കരട് രൂപരേഖയും തയ്യാറാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്)  സംയുക്തമായി സംഘടിപ്പിച്ച പരിപാടി കോവളത്ത്‌ ഹോട്ടൽ സമുദ്രയിൽ സമാപിച്ചു.    ഓരോ നഗരത്തിലും ശബ്ദനിയന്ത്രണ കൗൺസിൽ രൂപീകരിക്കണം. ഹോണുകൾ കർശനമായി നിയന്ത്രിക്കണം. നഗരങ്ങളിലെ സെൻസിറ്റീവ് ഏരിയകളിൽ അനാവശ്യമായ ഹോണടികൾക്ക് പിഴ ഈടാക്കണം. രാത്രി 10നും രാവിലെ ആറിനുംമുമ്പ്‌ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കണം. സ്വകാര്യവാഹനങ്ങളിലെ ലൗഡ് സ്പീക്കർ അടിയന്തര ഘട്ടങ്ങളിൽമാത്രം അനുവദിക്കണം.    ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും 2000ലെ മലിനീകരണ നിയന്ത്രണനിയമത്തിൽ കൊണ്ടുവരണമെന്നും കരട്‌ രൂപരേഖയിൽ നിർദേശമുണ്ട്‌. കരട്‌ നിർദേശങ്ങൾ ഇഎൻടി സർജനായ ഡോ. മോഹൻ കാമേശ്വരന്റെ നേതൃത്വത്തിൽ ക്രോഡീകരിച്ച്  മാർഗരേഖ തയ്യാറാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കും.  സുരക്ഷിതശബ്ദം ഉറപ്പാക്കാനുള്ള പ്രതിജ്ഞ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ചൊല്ലിക്കൊടുത്തു.  ബിജു പ്രഭാകർ,  പ്രൊഫ. ജോസഫ് അറ്റിയാസ്,  പ്രൊഫ. ഡെയ്റ്റർ ശ്വേല,  ഡോ. രവി വാങ്കഡേക്കർ, ഡോ. ആർ വി അശോകൻ,  ഡോ. എം ഇ സുഗതൻ, ഡോ. എൻ സുൽഫി, ഡോ. സി ജോൺപണിക്കർ, ഡോ. ശ്രീജിത്‌ എൻ കുമാർ, ഡോ. ജി എസ് വിജയ കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News