കോൺ​ഗ്രസ് സഹകരണ സംഘത്തിൽ 24 കോടിയുടെ അഴിമതി



വിളപ്പിൽ  > കോൺ​ഗ്രസ് ഭരണസമിതിയിലൂടെ കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘത്തിൽ 24 കോടി രൂപയുടെ അഴിമതി കണ്ടെത്തി. ജനങ്ങളുടെ പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.    ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണ മേഖലയായ അരുവിക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങൾ ഉൾപ്പെടെ കോൺഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ൽ സംഘം പ്രവർത്തനം ആരംഭിച്ചതുമുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്. കോൺഗ്രസ് നേതാവും കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അരുവിക്കര പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന മോഹനകുമാറായിരുന്നു  പ്രസിഡന്റ്.  13 അംഗഭരണസമിതിയാണ് സംഘത്തിലുണ്ടായിരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.  പണം നഷ്ടമായ നിക്ഷേപകർ പലരും പൊലീസിൽ പരാതി നൽകി. സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചെങ്കിലും  ആരും ഹാജരായില്ല.     ഓഡിറ്റിൽ കണ്ടെത്തിയ നഷ്ടമായ തുകയുടെ 
വിവരം   വസ്തു ജാമ്യത്തിൽ നൽകിയ വായ്പകളിൽ തിരികെ ഈടാക്കാൻ ഉള്ളത് 5,07,88,449. പരസ്പര ജാമ്യത്തിൽ നൽകിയ വായ്പകളിൽ തിരികെ ഈടാക്കാൻ ഉള്ളത് 4,57,93,548. ക്രമവിരുദ്ധമായി ശമ്പളം നൽകിയത് 48,29,966. എംഡിഎസ് പദ്ധതിയിൽ തിരികെ ഈടാക്കാനുള്ളത് 12,66,03,217. ടി എ ഇനത്തിൽ  ഈടാക്കാനുള്ളത് 7,33,889. അധിക പലിശ നൽകിയതിൽ തിരികെ ഈടാക്കാനുള്ളത്  1,13,79,014. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകിയത് 47,91,109 ഹാർഡ് വെയർ സ്റ്റോറിൽ ഉണ്ടായിട്ടുള്ള നഷ്ടം  25,02,288. Read on deshabhimani.com

Related News