"മഞ്ചാടി' ക്ലാസ് മുറിയിലേക്ക്

മഞ്ചാടി ഗണിതാധ്യാപകരുടെ സംസ്ഥാനതല പരിശീലനം ഡോ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ഗണിതത്തെ മെരുക്കാനും ആസ്വാദ്യകരമാക്കാനും ക്ലാസ് മുറികളിൽ മഞ്ചാടിയെത്തുന്നു. വിദ്യാകിരണം മിഷനും എസ്എസ്‌കെയും ചേർന്ന് എസ്‌സിഇആർടിയുടെ പിന്തുണയോടെയാണ് മഞ്ചാടി പഠനരീതിയുടെ ക്ലാസ് റൂം പരീക്ഷണത്തിന് വേദിയൊരുക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ ഇന്നൊവേഷൻ വിഭാഗമായ കെ  ഡിസ്കിന്റെ നേതൃത്വത്തിൽ  ആരംഭിച്ച മഞ്ചാടി കൂടാരങ്ങളിൽ നടപ്പാക്കി വിജയം കണ്ട പഠനരീതി എസ്‌സിഇആർടിയുടെ വിലയിരുത്തലിനെ തുടർന്നാണ് സംസ്ഥാനത്തെ  100 സ്കൂളുകളിൽ  നടപ്പാക്കുന്നത്. ജില്ലയിലെ കാട്ടാക്കട ഉപജില്ലയിൽപ്പെട്ട 10 സ്കൂളുകളിലും സംസ്ഥാനത്തെ എംആർഎസുകളിലും  കൂടാതെ കാസർകോട്‌, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളിൽ നടക്കുന്ന പദ്ധതിക്ക്‌ നേതൃത്വം നൽകുന്ന അധ്യാപകർക്കുള്ള സംസ്ഥാന പരിശീലനം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ ആരംഭിച്ചു. വിദ്യാകിരണം മിഷൻ സംസ്ഥാന അസി. കോ ഓർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ  ഡിസ്ക് മഞ്ചാടി സംസ്ഥാന  കോ ഓർഡിനേറ്റർ കെ  കെ ശിവദാസൻ അധ്യക്ഷനായി. ഇ കെ  ഷാജി, ഡോ. അമൃത മുരളീധരൻ, എം എസ് ഷഹന, അശ്വതി വി ഗോപാൽ, കെ എസ് ദിനിൽ, ഡോ. കെ ബീന എന്നിവർ സംസാരിച്ചു.  പരിശീലനം ശനിയാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News