കനത്തമഴ മണിക്കൂറുകളോളം

വെള്ളിയാഴ്ച നഗരത്തിൽ പെയ്ത മഴയിൽ റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാരി


 തിരുവനന്തപുരം ജില്ലയിലെമ്പാടും വ്യാഴം രാത്രിയോടെ തുടങ്ങിയ മഴ വെള്ളി വൈകുന്നേരം വരെയും പലയിടങ്ങളിലും തുടർന്നു.  നഗരത്തിൽ പകൽ മൂന്നുവരെയും മഴയുണ്ടായിരുന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. ജലനിരപ്പ്‌ ഉയരുന്നതിനാൽ വാമനപുരം നദിയുടെ കരയിലുള്ളവർക്ക്‌ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. സംസ്ഥാന ജലസേചന വകുപ്പിന്റെ മൈലംമൂട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന്‌ നിർദേശമുണ്ട്‌.    ഖനനം നിരോധിച്ചു ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കടലോര-, കായലോര, മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ കലക്ടർ അനു കുമാരി ഉത്തരവിട്ടു. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കടലോര പ്രദേശം ഉൾപ്പെടെയുള്ള  വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കെട്ട്‌  ഉണ്ടാകാതെ  നഗരം  മഴയിലും സ്തംഭിക്കാതെ തിരുവനന്തപുരം നഗരം. ആമയിഴഞ്ചാൻ തോട്‌ അടക്കമുള്ള പൊതുഇടങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനും വലിച്ചെറിയുന്നവർക്ക് എതിരെ നടപടിയെടുക്കാനും കോർപറേഷന്റെ നേതൃത്വത്തിൽ ഡേ, നൈറ്റ് സ്ക്വാഡുകളും ശുചീകരണ തൊഴിലാളികളും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതുവഴി മാലിന്യം വലിച്ചെറിയുന്നതിൽ വന്ന ​കുറവ് എല്ലായിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക്‌ കൃത്യമാക്കി.  റോഡ്‌ നിർമാണം നടക്കുന്നയിടങ്ങളിലൊഴികെയുള്ളിടത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടാകാതെ ഇത്‌ സഹായിച്ചു. തേക്കുംമൂട് ബണ്ട്  ഭാഗത്തും  കോസ്മോ ആശുപത്രിക്ക്  എതിർവശം ഒഴുകുന്ന തോടും നിറഞ്ഞൊഴുകി.   കഴക്കൂട്ടത്ത് തെറ്റിയാർ തോട് കരകവിഞ്ഞ് ഒഴുകി. വേളി കായൽ, പാർവതി പുത്തനാർ  നിറഞ്ഞതോടെ പൊഴികൾ മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ എക്സ്കവേറ്റർ ഉപയോഗിച്ച് മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കി. പകൽ രണ്ടിനാണ്‌ പൊഴി മുറിച്ചത്.  ഞാണ്ടൂർക്കോണം വാർഡിലെ അമ്പഴക്കോണം പാലം ഇടിഞ്ഞു താഴ്ന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.  പൊന്മുടിയിൽ 
യാത്രാ നിരോധനം   മഴ കാരണം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം വെള്ളി ഉച്ചമുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുന്നു. കൊല്ലം പാലരുവി ഇക്കോ ടൂറിസവും താൽക്കാലികമായി അടച്ചു. അടിയന്തര സാഹചര്യം: ബന്ധപ്പെടാൻ നമ്പരുകൾ  ജില്ലാ ഡിഇഒസി–-0471 - 2779000, 0471- 2730063, 0471- 2730045, 9497711281.തിരുവനന്തപുരം താലൂക്ക്‌: 0471- 2462006, 9497711282. നെയ്യാറ്റിൻകര–- 0471- 2222227, 9497711283. കാട്ടാക്കട -–- 0471- 2291414, 9497711284. നെടുമങ്ങാട് –- 0472 2802424, 9497711285. വർക്കല–-0470 -2613222, 9497711286. ചിറയിൻകീഴ് -–-0470 -2622406, 9497711287. Read on deshabhimani.com

Related News