പ്രതിരോധം ശക്തമാക്കി കോർപറേഷൻ



തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ചയുണ്ടായ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി കോർപറേഷൻ. 2023 മാർച്ചിലെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ‌ കോർപറേഷൻ പരിധിയിൽ 8,679 തെരുവുനായ്ക്കളാണുള്ളത്. കഴിഞ്ഞ വർഷം മാത്രം 7307 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പും 1185 എണ്ണത്തിന്‌ വന്ധ്യംകരണവും നടത്തി.  ഈ വർഷം 587 വന്ധ്യംകരണവും 4567 നായകൾക്ക് വാക്സിനേഷനും നൽകി.   "കാവ' സംഘടനയുമുമായി സഹകരിച്ച്‌ 52‌ വാർഡിൽ വാക്സിനേഷൻ നടത്തിയിരുന്നു. ശേഷിക്കുന്ന 48 വാർഡിലെ വാക്സിനേഷൻ പൂർത്തിയാക്കാൻ കോർപറേഷനുമായുള്ള ധാരണപത്രം വരുംദിവസം ഒപ്പിടും. ആറ്‌ മാസത്തിനുമുകളിൽ പ്രായമുള്ള നായ്ക്കളെയാണ്‌ വന്ധ്യംകരണത്തിന്‌ വിധേയമാക്കുക.  ഗർഭിണിയായതോ മുലയൂട്ടുന്നതോ ഏതെങ്കിലും തരത്തിലുള്ള അസുഖം ബാധിച്ചതോ ആയ നായകളെ വന്ധ്യംകരണം നടത്തില്ല.  പേവിഷബാധ സംശയിക്കുന്ന നായകളെ പിടികൂടി പത്ത്‌ ദിവസം നിരീക്ഷിക്കും.  ചാവുകയാണെങ്കിൽ പാലോട്‌ സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌  ഓഫ്‌ ആനിമൽ  ഡിസീസിൽ എത്തിച്ച്‌  പരിശോധന നടത്തും.  മറിച്ചായാൽ ഒന്ന്‌, മൂന്ന്‌, ഏഴ്‌, 14, 28 ദിവസങ്ങളിൽ വാക്സിനേഷൻ നൽകി പിടികൂടിയ സ്ഥലത്ത്‌ തിരികെ വിടും.  പേട്ട വെറ്ററിനറി   ആശുപത്രിയലാണ്‌ നിലവിൽ വന്ധ്യംകരണം നടത്തുന്നത്‌. Read on deshabhimani.com

Related News