കരവാരത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം എൽഡിഎഫിന്
കിളിമാനൂർ കരവാരം പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിലും എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന സജീർ രാജകുമാരിയുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിൽനിന്ന് സിപിഐയിലെ ദീപാ പങ്കജാക്ഷനായിരുന്നു സ്ഥാനാർഥി. അഭിപ്രായഭിന്നതമൂലം ബിജെപിയുടെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും വിട്ടുനിന്നതോടെ ദീപാ പങ്കജാക്ഷൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എൽഡിഎഫിനും ബിജെപിക്കും ഏഴ് അംഗങ്ങൾ വീതവും കോൺഗ്രസിനും എസ്‌ഡിപിഐയ്‌ക്കും രണ്ട് അംഗങ്ങൾ വീതവുമാണ് ഉള്ളത്. ബിജെപിക്ക് അകത്തെ തമ്മിലടിയും പടലപ്പിണക്കവുമാണ് ഭരണനഷ്ടത്തിന് ഒരു കാരണം. ബിജെപിക്കാരിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരെയും ഉടൻ അവിശ്വാസ പ്രമേയം വന്നേക്കും. Read on deshabhimani.com